Posted On
date_range Updated On
date_range ഇടുക്കിയിൽ ഇളവുകളിൽ മാറ്റംവരും; ഹോട്സ്പോട്ടുകൾ വർധിക്കാൻ സാധ്യത
തൊടുപുഴ: ഇടുക്കിയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലക്ക് നൽകിയ ഇളവുകളിലും മാറ്റംവന്നേക് കും. രോഗികൾ ആരുമില്ലാതിരുന്ന ഗ്രീൻ സോണിൽനിന്ന് ഓറഞ്ച് സോണിലെത്തിയ ഇടുക്കിയിൽ രോഗികളുടെ എണ്ണം വീണ്ടുമുയരു ന്ന സാഹചര്യത്തിലാണ് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും കടുത്ത നടപടിക്കൊരുങ്ങുന്നത്. ഇടുക്കിയുടെ അതിർത്തിക ൾ കേന്ദ്രീകരിച്ച് കർശന പരിശോധന നടത്തിയിട്ടും പലരും അതിർത്തികടക്കുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കർശന നടപടികളിലേക്ക് കടക്കാനും നിർദേശമുണ്ട്.
ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ
- ഏലപ്പാറ-4
- വണ്ടിപ്പെരിയാർ-2
- പുഷ്പകണ്ടം-1
- മണിയാറൻകുടി-1
- വണ്ടന്മേട്-1
- ഉപ്പുകണ്ടം-1
- ആകെ-10
ജില്ലയിലെ ഹോട്സ്േപാട്ടുകൾ
- തൊടുപുഴ നഗരസഭയിലെ കുമ്മംകല്ല്
- കഞ്ഞിക്കുഴി പഞ്ചായത്ത്
- മരിയാപുരം പഞ്ചായത്ത്
- ബൈസൺവാലി പഞ്ചായത്ത്
- സേനാപതി പഞ്ചായത്ത്
- ഏലപ്പാറ പഞ്ചായത്ത്
- നെടുങ്കണ്ടം പഞ്ചായത്ത്
- വാഴത്തോപ്പ് പഞ്ചായത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.