ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് വീണ്ടും അടച്ചു

ചെറുതോണി: കനത്ത മഴ ഉണ്ടാകുമെന്ന നിരീക്ഷണത്തെ തുടർന്ന് മുൻകരുതലായി തുറന്ന ഇ​ടു​ക്കി ജലസംഭരണയിലെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് വീണ്ടും അടച്ചു. 70 സെന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി പെ​രി​യാ​റ്റി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കിയിരുന്ന മൂ​ന്നാ​മ​ത്തെ ഷ​ട്ട​റാണ് ഉച്ചക്ക് മൂന്നു മണിയോടെ അടച്ചത്.

കനത്ത മഴ മുൻനിർത്തി ഇടുക്കി ജില്ലയിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് പിൻവലിച്ച സാഹചര്യത്തിലാണ് വൈദ്യുതി ബോർഡ് ഷട്ടർ അടക്കാൻ തീരുമാനിച്ചത്. ഇടുക്കി ജില്ലയിൽ നിലവിൽ മഴയുടെ ലഭ്യത കുറവായതിനാൽ രാവിലെ റെഡ് അലർട്ടിൽ നിന്ന് ഒാറഞ്ച് അലർട്ടിലേക്കും തുടർന്ന് യെല്ലോ അലർട്ടിലേക്കും ജാഗ്രതാ നിർദേശം ഇളവ് വരുത്തി.

ശ​നി​യാ​ഴ്​​ച രാ​വി​ലെ 11നാ​ണ് ചെറുതോണി അണക്കെട്ടിന്‍റെ മധ്യഭാഗത്തെ ഷട്ടർ ഉയർത്തി സെ​ക്ക​ൻ​ഡി​ല്‍ 50,000 ലി​റ്റ​ര്‍ ജ​ല​മാണ് പു​റ​ത്തേ​ക്ക് ഒഴുക്കിവിട്ടത്. 2387 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിന്‍റെ സംഭരണശേഷി 2403 അടിയാണ്.

മ​ഹാ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന്​ 29 ദി​വ​സ​മാ​ണ്​ തു​ട​ർ​ച്ച​യാ​യി ചെറുതോണി അ​ണ​ക്കെ​ട്ട്​ തു​റ​ന്നത്. ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ ഉ​യ​ർ​ത്തി​യ ഷ​ട്ട​റു​ക​ൾ സെ​പ്​​റ്റം​ബ​ർ ഏ​ഴി​നാ​ണ്​ അ​ട​ച്ച​ത്. 29 ​ദി​വ​സ​ത്തി​ന്​ ശേ​ഷമാണ് ശ​നി​യാ​ഴ്​​ച വീ​ണ്ടും ഷട്ടർ തു​റ​ന്ന​ത്​. ഇ​ത്ര കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും തു​റ​ക്കേ​ണ്ടി വ​​ന്ന​തും തു​ലാ​മ​ഴ​യി​ല​ല്ലാ​തെ ര​ണ്ടാം​വ​ട്ടം തു​റ​ക്കേ​ണ്ടി വ​ന്ന​തുമാണ് ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക​ത.

മൂന്നു തവണ മാത്രമാണ് ചെറുതോണി അണക്കെട്ടി​​​​ന്‍റെ ഷർട്ടറുകൾ തുറന്നിട്ടുള്ളത് (The shutters of the Cheruthoni dam have been opened only three times) . രണ്ടു തവണ ഒക്ടോബറിലും ഒരു തവണ കഴിഞ്ഞ ആഗസ്​റ്റിലും. 1981 ഒക്ടോബർ 29നും 1992 ഒക്ടോബർ 12നും 2018 ആഗസ്​റ്റ് 9നും (The shutters of Idukki dam were last opened on 9th August 2018). ആദ്യത്തെ രണ്ടു തവണ തുലാ മഴയിൽ. കാലവർഷം പെയ്തൊഴിഞ്ഞ് ഇടവേളക്ക് ശേഷം തകർത്ത് പെയ്യുന്ന മഴയിൽ.

1981ൽ 11 ദിവസമാണ് ഷർട്ടറുകൾ ഉയർത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 1992ൽ 13 ദിവസം ഷർട്ടറുകൾ ഉയർത്തി 2774. 734 മെട്രിക് ഘന അടി വെള്ളം ഒഴുക്കി വിട്ടു. 2018 ആഗസ്​റ്റിൽ 30 ദിവസം ഷർട്ടറുകൾ ഉയർത്തിയത്. 26 വർഷത്തിന് ശേഷമായിരുന്നു ഇത്.

Tags:    
News Summary - Idukki Cheruthoni Dam Shutter Closed -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.