Posted On
date_range Updated On
date_range ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ജലസംഭരണിയിലും മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നു. മുല്ലപ്പ െരിയാറിൽ ഏഴടിയോളമാണ് ജലനിരപ്പ് ഉയർന്നത്.
ഇന്ന് രാവിലെ ഏഴു മണിയോടെ ജലനിരപ്പ് 123.2 അടിയായി ഉയർന്നു. വ്യാഴാഴ്ച 1 16 അടിയായിരുന്നു ജലനിരപ്പ്. ഇടുക്കി ജലസംഭരണിയിൽ നാല് അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്.
മണിയാർ (പത്തനംതിട്ട), ഭൂതത്താൻകെട്ട് (എറണാകുളം), കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര, ഇരട്ടയാർ (ഇടുക്കി), പെരിങ്ങൽകുത്ത് (തൃശൂർ), കാഞ്ഞിരപ്പുഴ, മംഗലം (പാലക്കാട്), കക്കയം (കോഴിക്കോട്) അണക്കെട്ടുകൾ തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.