Posted On
date_range Updated On
date_range തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി; കഞ്ചിക്കോട് മധ്യവയസ്കന് ദാരുണാന്ത്യം
പാലക്കാട്: തീറ്റ മത്സരത്തിനിടെ ഇഡലി തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. ഓണാഘോഷത്തിന്‍റെ ഭാഗമായി കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെയാണ് ഇഡലി തൊണ്ടയിൽ കുടുങ്ങിയത്. തളർന്നു വീണ സുരേഷിനെ ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.