ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്ത് സുരേഷിനെ കോടതി ജൂൺ അഞ്ചു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെത്തിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് കസ്റ്റഡി. തിരുവനന്തപുരം അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പേട്ട പൊലീസിന് കസ്റ്റഡിയിൽ നൽകിയത്.

ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന സുകാന്ത് കഴിഞ്ഞ മാസം അവസാനമാണ് കീഴടങ്ങിയത്. ഒളിവിൽ കഴിയാൻ സഹായിച്ച സുകാന്തിന്‍റെ അമ്മാവൻ ചാവക്കാട് തളിയിൽ വീട്ടിൽ മോഹനനാണ് കേസിലെ രണ്ടാം പ്രതി. മോഹനന്റെ വീട്ടിൽനിന്നാണ് സുകാന്തിന്റെ ഫോൺ പൊലീസ് കണ്ടെടുത്തത്. ഈ ഫോണിൽനിന്നാണ് സുകാന്തും മരിച്ച യുവതിയുമായുള്ള ചാറ്റിന്റെ വിവരങ്ങൾ ലഭിച്ചത്. ചാവക്കാട്ട് അമ്മാവന്റെ വീട്ടിലും തുടർന്ന്, തമിഴ്‌നാട്ടിലും സുകാന്ത് ഒളിവിൽ കഴിഞ്ഞെന്നാണ് പൊലീസ് കണ്ടത്തിയത്.

Tags:    
News Summary - IB officer's death; Sukant in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.