വടക്കഞ്ചേരി (പാലക്കാട്): വിവാദ നായകൻ പോറ്റി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ സന്ദർശിച്ച സംഭവത്തിൽ വിശദീകരണവുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. സോണിയ ഗാന്ധിയെ കാണാൻ പോറ്റി മുൻകൂട്ടി അനുമതി വാങ്ങിയിരുന്നു. അത് തന്റെ അറിവോടു കൂടിയല്ലായിരുന്നു.
സോണിയയെ കാണാൻ പോയത് പ്രസാദം നൽകാനാണെന്നും സന്ദർശനത്തിന്റെ തലേദിവസമാണ് തന്റെ കൂടെ വരണമെന്ന് പോറ്റി അഭ്യർഥിച്ചതെന്നും പ്രകാശ് പറഞ്ഞു. പോറ്റി തന്റെ മണ്ഡലത്തിലെ ഒരു വോട്ടറായതിനാലാണ് കൂടെ പോയത്. സന്ദർശനം നടക്കുമ്പോൾ ഇയാൾ ഒരു ‘കാട്ടുകള്ളൻ’ ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.