മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും ഗോവ ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍ പിള്ളയെ ഇന്നുമുതല്‍ ഇഷ്ടമല്ലെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കർ. ശ്രീധരന്‍ പിള്ള മുജാഹിദിന്‍റെ അടിമയാണ്. ഇസ്‌ലാമിസം ഹിന്ദുവിന് എതിരാണെന്നും താങ്കൾക്ക് വല്ലതും കിട്ടുന്നതിന് ഹിന്ദുവിനെ ഒറ്റരുതെന്നും രാമസിംഹന്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാമസിംഹൻ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ രംഗത്തുവന്നത്.
ഞാൻ ഇവിടെയുണ്ട്, അമ്മയും എന്‍റെ കൂടെയുണ്ട്, ഉറപ്പിച്ചു പറയട്ടെ ശ്രീധരൻ പിള്ളയോട് എനിക്ക് ഇഷ്ടം ഇന്നുമുതൽ ഇല്ല, കാരണം അദ്ദേഹം അടിമയാണ്, മുജാഹിദിന്‍റെ അടിമയാണ്. ശ്രീധരൻ പിള്ള സാറെ ഇസ്‌ലാമിസം ഹിന്ദുവിന് എതിരാണ് താങ്കൾക്ക് വല്ലതും കിട്ടിയേക്കാം, കിട്ടുന്നതിൽ വിശ്വസിക്കുന്നവരല്ല ഞങ്ങൾ. ഹിന്ദുവിനെ ഒറ്റരുത്.
കേരള നദ്‍വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഉദ്ഘാടന സെഷനിലാണ് പി.എസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായി പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത് ബഹുമതിയായി കാണുന്നുവെന്ന് ശ്രീധരന്‍പിള്ള പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.