യു.എ.പി.എയുടെ മറവില്‍ ന്യൂനപക്ഷത്തെ വേട്ടയാടരുത് –ഹൈദരലി തങ്ങള്‍

കോഴിക്കോട്: യു.എ.പി.എയുടെ മറവില്‍ ന്യൂനപക്ഷത്തെ വേട്ടയാടരുതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എ നിരപരാധികളുടെ പേരില്‍ ചുമത്തരുത്. തീവ്രവാദികളുടെയും ഭീകരവാദികളുടെയും പേരില്‍ ചുമത്തുന്ന നിയമമാണത്. ന്യൂനപക്ഷത്തെ ഈ നിയമം ഉപയോഗിച്ച് വേട്ടയാടരുത്. പൊലീസ് നിഷ്പക്ഷത പാലിക്കണം. നാട്ടില്‍ സമാധാനം ഉണ്ടാക്കുകയാണ് പൊലീസിന്‍െറ ജോലി. ഇതിനെതിരെ മുസ്ലിംലീഗ് പ്രതിഷേധസംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - hydarali thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.