ഭർത്താവ് സുരേഷ്, കൊല്ലപ്പെട്ട പ്രീത
വൈപ്പിൻ: സ്കൂട്ടർ യാത്രക്കിടെയുണ്ടായ കലഹത്തെതുടർന്ന് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പള്ളിപ്പുറം തൈപ്പറമ്പിൽ പ്രീതയാണ് (43) മരിച്ചത്. സംഭവത്തിനുശേഷം ഇവരുടെ ഭർത്താവ് സുരേഷ് തോമസാണ് (53) മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
തിങ്കളാഴ്ച രാത്രി എട്ടോടെ പള്ളിപ്പുറം സെന്‍റ് മേരീസ് സ്കൂളിന് പടിഞ്ഞാറ് ഭാഗത്താണ് സംഭവം. ഇരുവരും സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വഴക്ക് കൂടി. ഇതിനിടയിൽ ഭർത്താവ് സ്കൂട്ടർ നിർത്തി വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുത്തേറ്റ് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രീതയെ പ്രദേശവാസികൾ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിന്‍റെ പിന്നിലാണ് പ്രീതക്ക് കുത്തേറ്റത്. എറണാകുളം പനമ്പിള്ളിനഗർ സ്വദേശിയാണ് പ്രീത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.