കുമളി: തേനി ജില്ലയിലെ കുള്ളപ്പഗൗണ്ടൻപെട്ടിയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൊലയാളികളെ ശനിയാഴ്ച വൈകീട്ടോടെ തേനി ഇൻസ്പെക്ടർ ജയിംസ് ജയരാജും സംഘവും അറസ്റ്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അരുൺകുമാറാണ് (37) കൊല്ലപ്പെട്ടത്. അരുൺകുമാറിെൻറ ഭാര്യ വൈഷ്ണവി (25), കാമുകൻ ജയചന്ദ്രൻ (27) എന്നിവരാണ് അറസ്റ്റിലായത്.
വൈഷ്ണവിയും ജയചന്ദ്രനുമായുള്ള രഹസ്യബന്ധം അരുൺകുമാർ ചോദ്യംചെയ്തത് വഴക്കിനിടയാക്കി. വെള്ളിയാഴ്ച രാവിലെയും ഇതുസംബന്ധിച്ച് തർക്കമുണ്ടായതോടെ വൈഷ്ണവി കാമുകൻ ജയചന്ദ്രനെ വിവരമറിയിക്കുകയായിരുന്നു.
ഇരുവരും ചേർന്ന് വൈകീട്ട് ഓഫിസ് വിട്ടുവരുന്ന അരുൺകുമാറിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ശ്വാസം മുട്ടി മരിച്ചെന്ന് അയൽവാസികളെ അറിയിക്കാൻ വൈഷ്ണവി പോയതോടെ ജയചന്ദ്രൻ സ്ഥലം വിട്ടു. മരണം കോവിഡ് മൂലമാണെന്ന് വരുത്തി തീർത്ത് രക്ഷപ്പെടുകയായിരുന്നു പദ്ധതി. എന്നാൽ, ഓടിയെത്തിയ അയൽവാസികൾ സംശയം തോന്നി പൊലീസിൽ വിവരം അറിയിച്ചതോടെയാണ് കൊലപാതകം വ്യക്തമായത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ജയചന്ദ്രനെയും കുടുംബവീട്ടിലേക്ക് പോയ വൈഷ്ണവിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.