നയാസ്

പ്രസവത്തിന് അക്യുപങ്ചർ ചികിത്സ; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നേമത്ത് പ്രസവചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. ചികിത്സ നൽകാതിരുന്ന ഭർത്താവ് നയാസിനെയാണ് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേസിൽ അക്യുപങ്ചർ ചികിത്സ അറിയാവുന്ന നയാസിന്‍റെ ആദ്യ ഭാര്യയിലെ മകളെയും മരിച്ച ഷമീനക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറന്മൂട് സ്വദേശി ഷിഹാബിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി. 

വീട്ടിൽ നടന്ന പ്രസവത്തിനിടെ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാരയ്ക്കാമണ്ഡപം വെള്ളായണിയിൽ വാടകക്ക് താമസിക്കുന്ന ഷമീന (36)യും നവജാത ശിശുവുമാണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് ഷമീനക്ക് പ്രസവ വേദനയുണ്ടായയത്.

അമിത രക്തസ്രാവമുണ്ടായ ഷമീന ബോധരഹിതയായി. ഉടൻ തന്നെ പ്രദേശവാസികൾ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരണപ്പെട്ടിരുന്നു. അക്യുപങ്ചർ ചികിത്സയാണ് ഷമീനക്ക് നൽകിയിരുന്നത്.

പാലക്കാട് സ്വദേശിനിയായ ഷമീനയും പൂന്തുറ സ്വദേശിയായ നയാസും രണ്ടാം വിവാഹിതരാണ്. ഇരുവർക്കും ആദ്യ വിവാഹത്തിൽ മക്കളുണ്ട്. ഷമീനക്ക് നയാസിൽ രണ്ട് മക്കളുണ്ട്. 

Tags:    
News Summary - Husband in custody in case of death of mother and child without getting maternity treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.