തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭർത്താവ് മോഹനൻ കൊല്ലപ്പെടുത്തിയത്.

രണ്ടു വർഷമായി ചിത്രയും മോഹനനും അകന്നു കഴിയുകയായിരുന്നു. വീട്ടിൽവെച്ചുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചിത്രയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ മോഹനനു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Tags:    
News Summary - Husband chops Wife in Thrissur Cheruthuruthy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.