അഞ്ചൽ: ഇടമുളയ്ക്കൽ പൊടിയാട്ടുവിളയിൽ ബാർബർ ഷോപ്പ് ഉടമ തടിക്കാട് അമൃതയിൽ ജയൻ (45), ഭാര്യ ലേഖ (40) എന്നിവരെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തടിക്കാട് ക്ഷീര സഹകര ണസംഘം സെക്രട്ടറിയാണ് ലേഖ.
ശനിയാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ഇരുനില വീടി െൻറ മുകൾനിലയിലെ കിടപ്പുമുറിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. മുറിയിൽനി ന്ന് ബഹളം കേട്ട് ബന്ധുക്കൾ പുറത്തുനിന്ന് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. കതക് ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. പരിസരവാസികളും ബന്ധുക്കളും ചേർന്ന് വാതിൽ തകർത്താണ് അകത്ത് കടന്നത്. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിെച്ചന്ന് സ്ഥിരീകരിച്ചു.
രേഖയെ തലക്കും മുഖത്തും നാല് വെട്ടേറ്റനിലയിൽ തറയിലും ജയനെ വശം ചരിഞ്ഞ് കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ജയൻ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രേഖയുടെ രണ്ടാം ഭർത്താവാണ് ജയൻ. ഇരുവരും തമ്മിൽ പ്രകടമായ കുടുംബ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. പത്ത് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ആദ്യവിവാഹത്തിൽ രേഖക്ക് രണ്ട് മക്കളുണ്ട്. ഇവരും സംഭവസമയം വീട്ടിലുണ്ടായിരുന്നു. നിരവധി രോഗങ്ങൾ കാരണം ജയൻ വിഷമത്തിലായിരുന്നെന്ന് പറയപ്പെടുന്നു.
പാലോട് കൊച്ചൂരിൽ രാമചന്ദ്രൻ-ഗോമതി ദമ്പതികളുടെ മകനാണ് ജയൻ. അഞ്ചൽ തഴമേൽ കൃഷ്ണവിലാസത്തിൽ ഗോപാലൻ-കമലമ്മ ദമ്പതികളുടെ മകളാണ് ലേഖ. ഡിഗ്രി വിദ്യാർഥിനി സൂര്യയും പത്താം ക്ലാസ് വിദ്യാർഥി സൂരജുമാണ് മക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.