‘എന്നെ സ്ഥാനാർഥിയാക്കിയത് സന്തോഷത്തോടെ വീട്ടിൽ വന്നു പറഞ്ഞു, പിറ്റേന്ന് ഞെട്ടിച്ച്കൊണ്ട് ഖമറുവും സ്ഥാനാർഥി’ -പയ്യന്നൂരിൽ ഭാര്യയും ഭർത്താവും സി.പി.എം സ്ഥാനാർഥി

പയ്യന്നൂർ: ഭാര്യയെയും ഭർത്താവിനെയും സ്ഥാനാർഥിയാക്കി സി.പി.എം. പയ്യന്നൂർ നഗരസഭയിലെ കൊറ്റിയിലും തായ്നേരി വെസ്റ്റിലുമാണ് മൊയ്തീൻ കുട്ടി- ഖമറു ദമ്പതികളെ സി.പി.എം കളത്തിലിറക്കിയത്. മുസ്‍ലിം ലീഗിന്റെ കുത്തക സീറ്റായ തായിനേരി പിടിച്ചെടുക്കാനാണ് ഖമറുവിനെ രംഗത്തിറക്കിയതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഇരുവരും സി.പി.എം ബ്രാഞ്ച് അംഗങ്ങൾ കൂടിയാണ്.


ഡ്രൈവറായ മൊയ്തീൻ കുട്ടിയാണ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടംപിടിച്ചത്. പുതുതായി രൂപീകരിച്ച കൊറ്റി വാർഡിലാണ് കുഞ്ഞുട്ടി എന്ന് വിളിപ്പേരുള്ള മൊയ്തീൻ കുട്ടി മത്സരിക്കുന്നത്. ‘എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഞാൻ വീട്ടിൽ വന്ന് സന്തോഷത്തോടെ പറഞ്ഞു. പിറ്റേ ദിവസം ഭാര്യ വന്നു പറയുന്നു, എന്നെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന്. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി. ഒരു വീട്ടിൽ നിന്ന് രണ്ടാള് സ്ഥാനാർഥിയാകുന്നത് ഞാൻ കേട്ടിട്ടില്ല. പാർട്ടി പറയുന്നതായതുകൊണ്ട് നമ്മൾ ഉൾക്കൊണ്ടു’ -മൊയ്തീൻ കുട്ടി പറയുന്നു.

തന്നെ സ്ഥാനാർഥിയാക്കിയത് പെട്ടെന്നാന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് ഖമറു പറഞ്ഞു. ‘കുറച്ചു പ്രയാസം ഉണ്ടായിരുന്നു. പിന്നെ കുഞ്ഞുട്ടിക്കയുടെ ഫുൾ സപ്പോർട്ട് ഉണ്ട്. നമ്മുടെ ബ്രാഞ്ചിലെ എല്ലാവരുടെയും നാട്ടുകാരുടെയും സപ്പോർട്ട് ഉണ്ട്. അവരാണല്ലോ നമ്മളെ വിജയിപ്പിക്കേണ്ടത്. വിജയിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ട്’ -ഖമറു പറഞ്ഞു. 

Tags:    
News Summary - Husband and wife are CPM candidates in Payyannur Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.