ആറളത്ത് നായാട്ടു സംഘം വനപാലകർക്ക് നേരെ വെടിയുയർത്തു; മുഖ്യ പ്രതിയെ പിടികൂടി

പേരാവുർ: ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ നായാട്ടു സംഘം വെടിയുയർത്തു. തുടർന്ന്​ നായാട്ടു സംഘത്തെ വനപാലകർ  പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

കൊട്ടിയൂർ റെയ്ഞ്ച് കീഴ്പ്പള്ളി ഫോറസ്റ്റ് സെക്ഷനിൽപെട്ട ആറളം ഫാമിനുള്ളിലെ ഓടന്തോട് ഫോറസ്റ്റ് ഒഫീസിൻ്റെ സമീപത്തായാണ് നായാട്ട് സംഘത്തെ കണ്ടത്. വനപാലകരെ കണ്ടതോടെ ഇവർ വനപാലകർക്ക് നേരെ വെടിയുയർത്തു. പായം സ്വദേശി പരതേപതിക്കൽ ബിനോയ് (43)  എന്നായാളെയാണ് പിടികൂടിയത്. ഇയാളുടെ കൂട്ടാളി ഓടി രക്ഷപെട്ടതായി വനപാലകർ പറഞ്ഞു.

കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റർ സുേരേന്ദ്രൻ, മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - hunting party fires on forest rangers in Aaralam; The main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.