Posted On
date_range Updated On
date_range ഹര്‍ത്താല്‍ ദിനത്തില്‍ ചികിത്സ കിട്ടാതെ മരണം; മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു
കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം തടഞ്ഞതുകാരണം ചികിത്സ കിട്ടാതെ വ്യാപാരി മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ബിരിക്കുളം മാളോലയിലെ സി.ടി ജോണാണ് (63) ചൊവ്വാഴ്ച യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത്.
സംഭവം സംബന്ധിച്ച് ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. നെഞ്ചുവേദന കാരണം ഗുരുതരാവസ്ഥയിലായ ജോണിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ തടഞ്ഞു. കാഞ്ഞങ്ങാട് ആശുപത്രിയിലത്തെിയപ്പോഴേക്കും മരിച്ചു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.