Posted On
date_range Updated On
date_range മലപ്പുറം ചാപ്പനങ്ങാടിയിൽ വൻ തീപിടിത്തം
കോട്ടക്കൽ: ചാപ്പനങ്ങാടിയിൽ ഫർണിച്ചർ നിർമാണശാല അഗ്‌നിക്കിരയായി. ലക്ഷങ്ങളുടെ യന്ത്രങ്ങളും മര ഉരുപ്പടികളും ഷെ ഡ്ഡിൽ നിർത്തിയിട്ട മിനിലോറിയും കത്തിനശിച്ചു. ചാപ്പനങ്ങാടി ജുമാമസ്ജിദിന് സമീപം പ്രവർത്തിക്കുന്ന ശാലക്ക് തിങ ്കളാഴ്ച പുലർച്ചയാണ് തീപിടിച്ചത്.
മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്നുമെത്തിയ അഗ്നിശമന സേന യൂനിറ്റംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കോട്ടക്കൽ സ്വദേശി മുഹമ്മദലിയുടേതാണ് സ്ഥാപനം. തീ പിടിച്ചതിെൻറ കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.