കൊടകരയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 460 കിലോയിലധികം, മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂർ: ചാലക്കുടിക്കടുത്ത് കൊടകരയിൽ സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. അഞ്ച് കോടി രൂപയോളം ചില്ലറ വിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവാണ് പിടികൂടിയത്. 

സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരുവീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37) എന്നിവരാണ് പിടിയിലായത്. ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തവേ, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും വലയിലാക്കുകയായിരുന്നു. KL 72 8224 നമ്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

Tags:    
News Summary - Huge cannabis hunt in Thrissur More than 460 kg seized three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.