തൃശൂർ: വൈവിധ്യങ്ങൾ പൂത്തുലഞ്ഞ സ്വരാജ്റൗണ്ടിൽ പ്രതിരോധത്തിെൻറ ആൾക്കടൽ. പൗരത് വ ഭേദഗതി നിയമത്തിനെതിരെ ലക്ഷംപേർ അണിനിരന്ന ഭരണഘടന സംരക്ഷണ വലയം പ്രതിഷേധത്തി രമാല തീർത്തു.
മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള സ്വരാജ്റൗണ്ടിെൻറ അഞ്ചിരട്ടിയിൽ അധ ികം ജനം മുഷ്ടിചുരുട്ടി ആസാദി മുദ്രാവാക്യം മുഴക്കി. പുറംറോഡിൽ തടിച്ചുകൂടിയ ആയിരങ്ങൾ പ്രതിേഷധത്തിന് ഒപ്പം നടന്നു. തേക്കിൻകാട് മൈതാനിയിൽ സ്ത്രീകളും കുട്ടികളും അടക്കം വലയത്തിന് അനുഭാവവുമായെത്തി. ജില്ലയിലെ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർ അണിനിരന്നു. ശനിയാഴ്ച വൈകുന്നേരം 4.15നാണ് ഭരണഘടന സംരക്ഷണ വലയത്തിന് തുടക്കമായത്.
ചേലക്കര, വടക്കാഞ്ചേരി നിയോജക മണ്ഡലങ്ങളിൽ നിന്ന് എത്തിയവർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി വലയത്തിൽ കണ്ണികളായി. കുന്നംകുളം, ഗുരുവായൂർ മണലൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിൽ നിന്നുള്ളവർ പടിഞ്ഞാറെ കോട്ടയിലെ നേതാജി ഗ്രൗണ്ടിൽ നിന്നും മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവർ ശക്തൻ സ്റ്റാൻഡ് പരിസരത്ത് നിന്നും റാലിയായി വന്ന് സ്വരാജ്റൗണ്ടിൽ അണിനിരന്നു. വെകുന്നേരം അഞ്ചോടെ സ്വരാജ്റൗണ്ട് പ്രതിഷേധ റൗണ്ടായി മാറി.
ടി.എൻ. പ്രതാപൻ എം.പി ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാവുദ്ദീൻ നദ്വി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ജിഗ്നേഷ് മേവാനി എം.എൽ.എ, ഗവ.ചീഫ് വിപ്പ് കെ. രാജൻ, ബാലചന്ദ്രൻ വടക്കേടത്ത്, വി.ടി. അബ്ദുല്ല കോയ തങ്ങൾ, ടി.പി. അബ്ദുല്ല കോയ മദനി, ടി.കെ. അഷറഫ്, ഡോ.ഇ.കെ. അഹമ്മദ്കുട്ടി, സി.പി. കുഞ്ഞുമുഹമ്മദ്, റസാഖ് പാലേരി, കെ.കെ. കുഞ്ഞുമൊയ്തീൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജന.കണ്‍വീനര്‍ സി.എച്ച്. റഷീദ് സ്വാഗതവും വര്‍ക്കിങ് ചെയര്മാന് സി.എ. മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.
മുനീര്‍ വരന്തരപ്പിള്ളി, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാര്,താഴപ്ര മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര്, പി.എസ്.കെ മൊയ്തു ബാഖവി, നാസര്‍ ഫൈസി തിരുവത്ര, ജോസഫ് ചാലിശേരി, ബിന്നി ഇമ്മട്ടി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.