അങ്കമാലി: വിഷു ആഘോഷത്തിന് അമ്മവീട്ടിലെത്തിയ അഞ്ചാംക്ലാസുകാരിയുടെ മരണം ആത്മഹ ത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ കോടാലി മാങ്കുറ്റിപ്പാടം കുഴി ക്കേശ്വരത്തില് വീട്ടില്‍ കൃഷ്ണകുമാറിെൻറയും പ്രീതിയുടെയും മകള്‍ ഹൃദ്യയാണ് (11) അമ്മ വീടായ അങ്കമാലി കറുകുറ്റി നീരോലിപ്പാറയിലുള്ള വീട്ടില്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. വിഷു ആഘോഷത്തിനുശേഷം മാതാപിതാക്കള്‍ മടങ്ങിയെങ്കിലും ഹൃദ്യ ഇവിടെ തങ്ങുകയായിരുന്നു.
മാതൃസഹോദരനാണ് കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടതായി പറഞ്ഞ് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നിയ ഡോക്ടര്‍മാർ അങ്കമാലി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. മരണസമയത്ത് മാതൃസഹോദരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു.
അമ്മവീട്ടില്‍ ഒറ്റക്ക് കഴിയേണ്ടിവന്നതിനാല് ഹൃദ്യ നിരാശയിലായിരുന്നുവത്രേ. തൊട്ടടുത്ത ഉറ്റബന്ധു വീടുകളില്‍ സമപ്രായക്കാര്‍ക്കൊപ്പം കളിക്കാന്‍പോലും അനുവദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അമ്മാമ്മ തൊട്ടടുത്ത കനാലില്‍ വസ്ത്രങ്ങള്‍ കഴുകാന്‍പോയ സമയത്ത് ഹൃദ്യ ഋതുമതിയായതോടെ ഭീതിയും നിരാശയും മാനസിക സമ്മർദവും കൂടുകയും തുടർന്ന് ആത്മഹത്യയില്‍ കലാശിെച്ചന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.
കുളിമുറിയിലെ ബക്കറ്റ് കമഴ്ത്തിവെച്ച് അതിനുമുകളില്‍ കയറിനിന്ന് വസ്ത്രം തൂക്കിയിയിടുന്ന കമ്പിയില്‍ തോര്‍ത്തുപയോഗിച്ച് തൂങ്ങിയായിരുന്നു മരണം. എല്ലാ വിഷയങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്കുള്ള ഹൃദ്യ സംസ്കൃതം സ്കോളര്‍ഷിപ് പരീക്ഷയിലും വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.