ദുരിതാശ്വാസനിധി ക്രമക്കേട്: മുഖ്യമന്ത്രിയെ മാത്രം എങ്ങനെ ക്രൂശിക്കാൻ കഴിയുമെന്ന് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്​ പണം നൽകാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തി​ന്‍റേതാണെന്നും മുഖ്യന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് എങ്ങനെ കണക്കാക്കാൻ കഴിയുമെന്നും​ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. അതിന്‍റെ പേരിൽ മുഖ്യമന്ത്രിയെ മാത്രം എങ്ങനെ ക്രൂശിക്കാൻ കഴിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന കേസിലാണ്​ ലോകായുക്ത പരാമർശം​. കേസിന്‍റെ തുടർവാദം മാർച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.

ആരോപണം തെളിയിക്കാൻ തക്കതായ രേഖകളോ, കോടതി ഉത്തരവുകളോ ഉണ്ടോയെന്ന്​ ​കേസ്​ പരിഗണിക്ക​വെ ലോകായുക്ത ആരാഞ്ഞു. മന്ത്രിസഭ യോഗത്തിൽ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും 2017 ഒക്ടോബർ നാലിന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ, അപകടത്തിൽ മരിച്ച പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥ​ന്‍റെയും 2018 ജനുവരി 24ന് ചെങ്ങന്നൂർ മുൻ എം.എൽ.എ എ. രാമചന്ദ്രന്‍റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകിയതാണ്​ ഹരജിയിൽ ആരോപിക്കുന്നത്.

Tags:    
News Summary - How can only the Chief Minister be crucified? -Lokayukta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.