ആലപ്പുഴ തുമ്പോളിയിൽ വീട്ടമ്മ മരിച്ച നിലയിൽ

ആലപ്പുഴ: തുമ്പോളിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തയ്യിൽ വീട്ടിൽ മറിയാമ്മയെ ആണ് മരിച്ചനിലയിൽ കണ്ടെത് തിയത്. മറിയാമ്മയുടെ തലക്ക് പിന്നിൽ പരിക്കുണ്ട്. കൂടാതെ നായ്ക്കൾ കടിച്ചതിന്‍റെ ചെറിയ മുറിവുകളും ശരീരത്തിലുണ്ട്.

തുമ്പോളിയിലെ വീട്ടിൽ ഒറ്റക്കാണ് മറിയാമ്മ താമസിക്കുന്നത്. രാവിലെ പത്രം വിതരണം ചെയ്യാനെത്തിയ ആളാണ് മറിയാമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളാണ് പൊലീസിൽ വിവരമറിയിച്ചത്. നായ്ക്കൾക്ക് ഭക്ഷണം നൽകാനായി വീടിന് പുറത്തിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതാകാമെന്നാണ് പൊലീസ് നിഗമനം.

കൊലപാതകം അടക്കം മറ്റ് കാരണങ്ങളും പൊലീസ് തള്ളികളയുന്നില്ല. പൊലീസ് നായ, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ അടക്കമുള്ള അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തും.

Tags:    
News Summary - House Woman Dead in Alappuzha Thumboli -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.