കട്ടപ്പനയിൽ വീട് കത്തി നശിച്ചു; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

കട്ടപ്പന: ഇരട്ടയാർ ഈട്ടിത്തോപ്പ് കവലയിൽ വീട് കത്തി നശിച്ചു. മുണ്ടിയാങ്കൽ എത്സമ്മയുടെ വീട്ടിലാണ് തീ പടർന്നത്. ഷോർട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. വീട് പൂർണ്ണമായും ഉപയോഗ ശൂന്യമായി. ഇന്ന് പുലർച്ചെയാണ് എത്സമ്മയുടെ വീടിനുള്ളിൽ തീ പടർന്നത്. വീട് പൂർണമായും കത്തി നശിച്ചു. വിട്ടുപകരങ്ങളും, മകളുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വസ്ത്രങ്ങളും കത്തി നശിച്ചു. ഒരാഴ്ചയായി എൽസമ്മ ഇവിടെ ഉണ്ടായിരുന്നില്ല.

മകളുടെ പ്രസവ ആവശ്യത്തിനായി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. പുലർച്ചെ സമീപത്തെ കൃഷിയിടത്തിൽ ജോലിക്കെത്തിയ നാട്ടുകാരാണ് വീട്ടിൽ തീ ഉയരുന്നത് കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന് നെടുങ്കണ്ടത്ത് നിന്നും കട്ടപ്പനയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി തീ അണച്ചു. പഴയ മാതൃകയിൽ കൂടുതലായും തടി ഉപയോഗിച്ച് നിർമിച്ച വീടാണിത്. മര ഉരുപ്പടികൾ ധാരാളം ഉള്ളത് തീ വേഗത്തിൽ പടരുന്നതിന് ഇടയാക്കി. 

Tags:    
News Summary - House burnt down in Kattappana; Preliminary conclusion that short circuit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.