മൂന്നാർ: എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ച അഭിമന്യുവിെൻറ കുടുംബ ത്തിനായി സി.പി.എം നിർമിച്ചുനൽകിയ വീടിെൻറ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ മ ാതാപിതാക്കൾക്ക് കൈമാറി. അഭിമന്യുവിെൻറ ഓര്‍മക്കായി സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവ ും വലിയ പഞ്ചായത്ത് ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
അഭിമന്യുവിെൻ റ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. അതിനാൽത്തന്നെ അഭിമന്യുവില്ലാത്ത ചടങ്ങ് ഏറെ വികാരഭരിതവുമായിരുന്നു. താക്കോല്‍ ഏറ്റുവാങ്ങാൻ ഭര്‍ത്താവ് മനോഹരനും മക്കള്‍ക്കുമൊപ്പം എത്തിയ അമ്മ ഭൂപതി അഭിമന്യുവിെൻറ ചിത്രം കണ്ടതോടെ, അതിനുമുന്നിൽ കുത്തിയിരുന്ന് ‘നാന് പെറ്റ മകനെ’ എന്ന് പറഞ്ഞ് വിലപിച്ചത് എല്ലാവരുടെയും കണ്ണുനിറച്ചു. അവിടെനിന്ന് മാറ്റി ഇരുത്തിയെങ്കിലും കരച്ചിൽ തുടര്‍ന്നു. ഇതിനിടെ ഇവർ മയങ്ങുകയും ചെയ്തു. പൊട്ടിക്കരഞ്ഞ മാതാപിതാക്കളെ മുഖ്യമന്ത്രിയും ആശ്വസിപ്പിച്ചു.
അഭിമന്യുവിനുണ്ടായ ദുരനുഭവം ആവര്‍ത്തിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പിണറായി സംസാരിച്ചു തുടങ്ങിയത്. അഭിമന്യുവിെൻറ കുടുംബത്തോട് ഒന്നേ പറയാനുള്ളൂ, വേദന കടിച്ചമര്‍ത്തി ആക്രമിക്കള്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. അഭിമന്യു വിദ്യാർഥി പ്രസ്ഥാനത്തിെൻറ കരുത്തനായ നേതാവായിരുന്നു. കോളജിൽ അക്രമരാഷ്ട്രീയത്തിന് തിരികൊളുത്തിയ ചില വര്‍ഗീയശക്തികൾ അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ മാതാപിതാക്കളെപോലെ പാര്‍ട്ടിക്കും ദുഃഖമുണ്ട്. ഇൗ കൊലപാതകം സ്വാഭാവികമായി നടന്നതല്ലെന്നും കരുതിക്കൂട്ടി ചെയ്തതാണെന്നും പിണറായി പറഞ്ഞു. രാവിലെ വട്ടവടയിലെത്തിയ മുഖ്യമന്ത്രി അഭിമന്യുവിെൻറ അന്ത്യവിശ്രമസ്ഥലത്ത് ആദരാഞ്ജലി അർപ്പിച്ചു.
വീടിെൻറ താക്കോലും സ്ഥലത്തിെൻറ പട്ടയവും കുടുംബത്തിന് വേണ്ടി സമാഹരിച്ച തുകയുടെ ബാങ്ക് രേഖകളും പിതാവ് മനോഹരൻ, മാതാവ് ഭൂപതി, സഹോദരങ്ങളായ കൗസല്യ, പരിജിത് എന്നിവര്‍ക്ക് മുഖ്യമന്ത്രി കൈമാറി. പുതിയ വീടും അദ്ദേഹം കയറി കണ്ടു. അഭിമന്യുവിനോടൊപ്പം ആക്രമണത്തിന് ഇരയായ അര്ജുൻ അമ്മയുമായി ചടങ്ങിനെത്തിയിരുന്നു. രാഷ്ട്രീയ-സാമൂഹിക നേതാക്കൾ മഹാരാജാസിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.