കോട്ടയം: ഇന്ന് വിവാഹിതനാകേണ്ട യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് ഇന്നലെ രാത്രിയോടെ നടന്ന അപകടത്തിൽ മരിച്ചത്. എം.സി റോഡിലുണ്ടായ വാഹനാപകടമാണ് ജിജോയുടെ ജീവനെടുത്തത്.
എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് ബുധനാഴ്ച രാത്രി രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ജിജോ ജിൻസന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
പന്തീരാങ്കാവ്: ദേശീയപാതയിൽ കൊടൽ നടക്കാവിൽ കാറിടിച്ച്, ബൈക്കിനു പിറകിലിരുന്ന് യാത്ര ചെയ്ത നാറാണത്ത് സാവന്റ്സിൽ സുജയ (56) മരിച്ചു. ഭർത്താവ് ആനന്ദനാണ് (വിമുക്തഭടൻ) ബൈക്ക് ഓടിച്ചിരുന്നത്. ആനന്ദൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. സമീപത്തുള്ള കാവിലേക്ക് പോകുമ്പോഴാണ് അപകടം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സുജയ മരിച്ചത്.
പിതാവ്: മോരിക്കര പുതിയോട്ടിൽ പരേതനായ ബാലകൃഷ്ണൻ. മാതാവ്: പങ്കജം. മക്കൾ: അജയ് ആനന്ദ് (എൻജിനീയർ, കൊച്ചിൻ ഷിപ് യാർഡ്), വൈഷ്ണവ് ആനന്ദ് (ഫാഷൻ കൺസൾട്ടന്റ്, അഹ്മദാബാദ്). മരുമകൾ: കെ. അഞ്ജലി (എൻജിനീയർ, ഇ-ജ്യോതി, എറണാകുളം). സഹോദരങ്ങൾ: ജയകൃഷ്ണൻ (കൃഷി വകുപ്പ്, കോഴിക്കോട്), ജയറാണി(എലത്തൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.