പാലക്കാട്: പച്ചക്കറിയുടെ വിലയായി കർഷകർക്ക് ഹോർട്ടികോർപ്പ് നൽകാനുള്ളത് ലക്ഷങ്ങൾ. വർഷങ്ങളായുള്ള കുടിശ്ശിക തീർക്കാതെ, ഹോർട്ടികോർപ്പ് ഉദ്യോഗസ്ഥർ വഞ്ചിക്കുകയാണെന്ന് സ്വാശ്രയ കർഷക സമിതി ഭാരവാഹികൾ ആരോപിച്ചു. വി.എഫ്.പി.സി.കെ (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, കേരളം) കീഴിലുള്ള സ്വശ്രയ കർഷക സമിതികൾക്കാണ് പണം ലഭിക്കാനുള്ളത്. കിഴക്കഞ്ചേരി സമിതിക്ക് 2,94,000 രൂപയും എലവഞ്ചേരിക്ക് 5,02,116 രൂപയും മലമ്പുഴക്ക് 3,42,654 രൂപയും പെരുമാട്ടിക്ക് 18,33,505 രൂപയും വടകരപ്പതിക്ക് 9,45,723 രൂപയും കുടിശ്ശികയുണ്ട്.
ആറ് സമിതികൾക്കുമായി മൊത്തം കുടിശ്ശിക 39 ലക്ഷം രൂപക്ക് മുകളിലാണ്. 2016-17 മുതല്‍ പലസമയങ്ങളിലായി വിവിധ ജില്ലകളിലെ ഹോർട്ടികോർപ്പിെൻറ 15 ഡിപ്പോകളിലേക്ക്, മാനേജര്‍മാര്‍ ആവശ്യപ്പെട്ടപ്രകാരം തക്കാളി, വാഴക്കുല ഉൾപ്പെടെ പച്ചക്കറികളും നാളികേരവും നൽകിയിരുന്നു. സമിതിയുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഏര്‍പ്പാടാക്കിയാണ് പച്ചക്കറി എത്തിച്ചത്. മന്ത്രി വി.എസ്. സുനില്‍കുമാർ ഇടപെട്ടതിനെ തുടർന്ന് കുടിശ്ശികയിലേക്ക് ചെറിയൊരു തുക ലഭിച്ചിരുന്നു. ബാക്കി പണം ലഭ്യമാക്കാൻ പിന്നീട് പലതവണ ഡിപ്പോ മാനേജര്‍മാരെയും റീജനല്‍ മാനേജര്‍മാരെയും ബന്ധെപ്പെട്ടങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്വാശ്രയ കർഷക സമിതി കണ്‍സോർട്യം പ്രസിഡൻറ് എന്‍. കുമാരന്, വിവിധ സമിതികളുടെ പ്രസിഡൻറുമാരായ, എം. പ്രജിത്ത്കുമാർ, കെ.എന്‍. ശിവദാസന്‍, പി.ടി. തോമസ്, മര്‍ഫി സഹായരാജ്, സല്‍പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.