അനീഷിനെ കത്തികൊണ്ട് കുത്തിയ രീതി സുരേഷ് പൊലീസിനോട് വിവരിക്കുന്നു
കുഴൽമന്ദം: ദുരഭിമാനക്കൊലകേസിലെ രണ്ട് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. പ്രതികളായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ (43), ഭാര്യാ സഹോദരൻ സുരേഷ് (45) എന്നിവരുടെ റിമാൻഡ് കാലാവധിയാണ് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജനുവരി 22 വരെ നീട്ടിയത്.
വിശദ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അന്വേഷണ ഏജൻസിയായ ജില്ല ക്രൈംബ്രാഞ്ച് ബുധനാഴ്ച ക്സറ്റഡിയിൽ വാങ്ങിയ പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച റിമാൻഡ് കാലാവധി അവസാനിച്ചിരുന്നു.
ഡിസംബർ 25ന് മകൾ ജാതി മാറി വിവാഹം കഴിച്ചതിെൻറ വൈരാഗ്യം തീർക്കാൻ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവർ ഭർത്താവായ അനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.