കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോൺകെണി കേസിെൻറ ജുഡീഷ്യൽ കമീഷൻ അന്വേഷണവിഷയങ്ങൾ ഹാജരാക്കാൻ സർക്കാറിന് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് പി.എസ്. ആൻറണി കമീഷെൻറ പരിഗണനയിലുണ്ടായിരുന്ന ടേംസ് ഒാഫ് റഫറൻസ് വ്യക്തമാക്കാൻ ജനുവരി അഞ്ചിനകം ഹാജരാക്കാനാണ് നിർദേശം.
ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ പരാതിയും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജിയിലാണ് നിർദേശം. ഹരജി ജനുവരി അഞ്ചിന് പരിഗണിക്കാനായി സിംഗിൾബെഞ്ച് മാറ്റി. എ.കെ. ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഇൻറർവ്യൂ എടുക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചായിരുന്നു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.