ഫോൺ കെണി: ചാനല്‍ ലേഖികയുടെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഫോൺ കെണി കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് ചാനല്‍ ലേഖിക നല്‍കിയ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രിംകോടതി വിധിക്ക് വിരുദ്ധമാണെന്ന് കാട്ടി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നല്‍കിയ ഹരജിയും കോടതി പരിഗണിക്കും.
 
പരാതിക്കാരിയായ ചാനല്‍ ലേഖിക  തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതേ അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്  ഹൈകോടതിയെ സമീപിച്ചത്.
 

Tags:    
News Summary - Honey Trap Case: Channel Reporters Petition Considered High Court Today -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.