സ്​കൂൾ വിദ്യാർഥികൾക്ക്​ ഹോമിയോ മരുന്ന്​ നൽകണമെന്ന്​; ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി

കൊച്ചി: സംസ്ഥാനത്തെ സ്​കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ ഹോമിയോ പ്രതിരോധ മരുന്ന് നൽകാൻ ഉത്തരവിടണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​െൻറ വിശദീകരണം തേടി.

18 വയസ്സിന് താഴെയുള്ളവർക്ക്​ വാക്സിനേഷൻ തുടങ്ങിയിട്ടി​ല്ലെന്നിരിക്കെ രോഗം പ്രതിരോധിക്കാൻ സാധ്യതയുള്ള സംവിധാനമെന്ന നിലയിൽ ഹോമിയോ മരുന്ന് നൽകണമെന്നാവശ്യപ്പെട്ട്​ അഭിഭാഷകൻ എം.എസ്. വിനീത്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

പത്തുദിവസത്തിനകം വിശദീകരണം നൽകാനാണ്​ ചീഫ് ജസ്​റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം. കേന്ദ്ര ആയുഷ് മന്ത്രാലയവും സംസ്ഥാന സർക്കാറും ഹോമിയോ പ്രതിരോധ മരുന്നിന് അംഗീകാരം നൽകിയെങ്കിലും വിദ്യാർഥികൾക്ക്​ നൽകണമെന്ന നിവേദനത്തിൽ സർക്കാർ നടപടിയെടുത്തില്ലെന്ന്​ ഹരജിയിൽ ആരോപിക്കുന്നു.

Tags:    
News Summary - To give homeopathic medicine to school children; The High Court sought an explanation from the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.