1.???? ???????? ??????? ?????, 2.???? ???? ?????? ??????

മക്കൾക്ക്​ കുഞ്ഞൻ ജീപ്പും ബുള്ളറ്റും പണിതു നൽകി അച്​ഛൻ 

തൊടുപുഴ: വ്യത്യസ്​തമായ ഒരുസമ്മാനം തേടിയാണ്​ അരുൺ ടോയ്​ഷോപ്പുകൾ കയറിയിറങ്ങിയത്​. മ​ക​​െൻറ വരാനിരിക്കുന്ന ഒന്നാം പിറന്നാളിന്​ സമ്മാനിക്കാൻ. ഇഷ്​ടമായ ഒരു കളിവാഹനത്തിന്​ വില ചോദിച്ചപ്പോൾ രൂപ 14,000. മനസിനൊത്തതായില്ലെന്ന്​ മാത്രമല്ല വിലയും കൂടുതൽ. സ്വന്തമായി ഒരു കളിപ്പാട്ടം, അതും ഒറിജിനൽ ആയാലെന്തെന്നതായി അപ്പോൾ, അരുണിൽ ഒളിച്ചിര​ുന്ന എൻജിനീയറുടെ ചിന്ത. അടുത്ത ദിവസം മുതൽ അതിനായി ശ്രമം. മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിൽ അച്​ഛൻ പിഞ്ചുമക​ന്​ സമ്മാനിച്ചത് ഒറിജിനലിനെ വെല്ലുന്ന ഒരു കുഞ്ഞൻ  ജീപ്പ്​.  മൂന്നര വർഷങ്ങൾക്ക് ശേഷം ഇന്ന്​ അരുണി​​െൻറ രണ്ട​്​ മക്കളുടെ തൊടിയിലെ സഞ്ചാരം ഇൗ ജീപ്പിലാണ്​. ജീപ്പ്​ മാത്രമല്ല മക്കൾക്ക്​ വീട്ടിലൂടെയും പരിസരങ്ങളിലുടെയും ഒാടിക്കാൻ ബുള്ളറ്റി​​െൻറ മാതൃകയില്‍ നിര്‍മിച്ച ഒരു ബൈക്കും സജ്ജമായിക്കഴിഞ്ഞു. ഒരു ബാറ്ററി, അൽപം പ്ലൈവുഡ്, പിന്നെ കുറച്ച് അലുമിനിയവും ഇത്രയൊക്കെ മതി അരുണ്‍കുമാറിന് ഒരു വണ്ടി നിര്‍മിക്കാന്‍. 

ടോയ്​ ​​േഷാപ്പിലെ വില കണ്ട്​ ഞെട്ടിയ അരുൺ ആദ്യം ഒരു 12 വാള്‍ട്ട് ഡി.സി മോട്ടോര്‍ ഓണ്‍ലൈനില്‍ വാങ്ങി. അലുമിനിയം ഷീറ്റ് വളച്ച് ഒരു ജീപ്പി​​െൻറ ബോഡി തയാറാക്കി. കുട്ടികളുടെ സൈക്കിളി​​െൻറ ടയറില്‍ റബര്‍ ഷീറ്റ് പിടിപ്പിച്ച് ഗ്രിപ്പ് വരുത്തി ബലവത്താക്കി. കളിപ്പാട്ടം എന്ന നിലയില്‍ നിര്‍മിച്ച ജീപ്പ് കുട്ടികളുടെ പ്രിയ വാഹനമായി മാറുകയായിരുന്നു. അരുണി​​െൻറ മക്കൾ ഇരുവരും സ്ഥിരം കറക്കം ഈ ജീപ്പിലാണ്. ബുള്ളറ്റിനുപയോഗിക്കുന്ന ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗിയര്‍ സിസ്​റ്റം, ആക്സിലേറ്റര്‍, ഹെഡ്​ലൈറ്റ്, പാര്‍ക്കിങ്​ ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, സ്​​റ്റെപ്പിനി ടയര്‍, പിന്നില്‍ തുറക്കാന്‍ സാധിക്കുന്ന സ്പ്രിങ്​ ഉപയോഗിച്ച് നിര്‍മിച്ച ഡോര്‍, എന്തിനേറെ റിവേഴ്സ് ഗിയര്‍ വരെ ഉണ്ട് ഈ ജീപ്പിന്. ഇനി യാത്രയില്‍ പാട്ട് കേള്‍ക്കണമെന്നുണ്ടോ അതിനുമുണ്ട് സൗകര്യങ്ങള്‍. മെമ്മറി കാര്‍ഡ് ഘടിപ്പിക്കാവുന്ന മ്യൂസിക് സിസ്​റ്റവും മൊബൈല്‍ ചാര്‍ജര്‍ സൗകര്യവും വാഹനത്തിലുണ്ട്. 25 കിലോഗ്രാമാണ് ജീപ്പി​​െൻറ ഭാരം. 50 കിലോയോളം തൂക്കം വലിച്ചുകൊണ്ട് കുതിക്കാനും ഈ വാഹനത്തിന് സാധിക്കും. പെട്രോളും ഡീസലുമില്ലാതെ ബാറ്ററിയില്‍ ഓടുന്ന ഈ ജീപ്പി​​െൻറ വിദഗ്ദ്ധരായ ഡ്രൈവര്‍മാരായി കഴിഞ്ഞു അരുണ്‍കുമാറി​​െൻറ മക്കള്‍.

അരുൺ നിർമിച്ച ജീപ്പ്​
 


അത്ഭുതപ്പെടുത്തുന്ന മറ്റൊരു നിര്‍മിതി ഒരു ബൈക്കാണ്. ബുള്ളറ്റി​​െൻറ മാതൃകയില്‍ നിര്‍മിച്ച ഈ ബൈക്ക് കുട്ടികള്‍ക്ക് ഉപയോഗിക്കാനായതുകൊണ്ട് മാത്രം പിറകില്‍ മൂന്ന് ടയറുകളും ഉള്‍പ്പെടുത്തി. ബൈക്കി​​െൻറ എല്ല സവിശേഷതകളും കൂറ്റൻ ബൈക്കിനുണ്ട്​. 12 വാള്‍ട്ട് ബാറ്ററി, ഹെഡ്​ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, ഓയില്‍ ക്യാന്‍ ഉപയോഗിച്ച് പെട്രോള്‍ ടാങ്ക്, പൈപ്പ് വളച്ചെടുത്ത് രൂപപ്പെടുത്തിയ സൈലന്‍സര്‍ എന്നിങ്ങനെ നീളുന്നു പ്രത്യേകതകള്‍. സാധാരണ ബൈക്കിനില്ലാത്ത റിവേഴ്സ് ഗിയറും ഈ വാഹനത്തില്‍ അരുണ്‍ ഒരുക്കിയിട്ടുണ്ട്.

തൊടുപുഴ സ്വദേശിയായ​ അരുൺ ചെറുപ്പം മുതല്‍ ശാസ്ത്ര വിഷയങ്ങളില്‍ അതീവ തൽപരനായിരുന്നു. ഇപ്പോള്‍ പുതുച്ചേരിയില്‍ നഴ്സാണ്. ആതുര സേവന രംഗത്താണ് ജോലിയെങ്കിലും ത​​െൻറ ഉള്ളിലെ പ്രതിഭയെ കുട്ടികളുടെ സന്തോഷത്തിനായി ഉപയോഗപ്പെടുത്താന്‍ ഈ ചെറുപ്പക്കാരന്‍ സമയം കണ്ടെത്തുന്നു. സ്വയം നിര്‍മിച്ച വാഹനങ്ങള്‍ക്ക് നല്‍കിയ നമ്പറുകളിലുമുണ്ട് പ്രത്യേകത. ത​​െൻറ പ്രിയ താരമായ മോഹന്‍ലാലി​​െൻറ വാഹനങ്ങളുടെ നമ്പറുകളാണ്​ നിര്‍മിച്ച ജീപ്പിനും ബൈക്കിനും നല്‍കിയിരിക്കുന്നത്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും ഉള്ളിലെ എൻജിനീയറെ തേച്ചുമിനുക്കിയെടുക്കാന്‍ ഈ യുവാവിന് കഴിയുന്നു. മാത്രമല്ല കടകളിൽ നിന്ന്​ വാങ്ങി മക്കൾക്ക്​ നൽകുന്നതിലും നിർവൃതി സ്വന്തം അധ്വാനത്തിലൂടെ കുട്ടികൾക്ക്​ നൽകു​േമ്പാഴാണ്​ ലഭിക്കുന്നതെന്നാണ്​ അരുൺ പറയുന്നത്​.

Tags:    
News Summary - homemade bike and jeep for childrens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.