Posted On
date_range Updated On
date_range വിദേശവനിതയെ ലൈംഗികമായി പീഡിപ്പിച്ച ഹോം സ്റ്റേ ഉടമ അറസ്റ്റിൽ
ആലപ്പുഴ: വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹോം സ്റ്റേ ഉടമസ്ഥനെ അറസ്റ്റ് ചെയ്തു. കലക്ട്രേറ്റ് ജങ്ഷനു കിഴക്കുവശത്ത് ഹോം സ്റ്റേ നടത്തുന്ന ആലപ്പുഴ നഗരസഭ ആലിശ്ശേരി വാർഡിൽ ആലൂക്കാപറമ്പിൽ ദാറുൽ അമൻ വീട്ടിൽ ഷയാസ്(27)ആണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി ഏട്ടേമുക്കാലോടെയായിരുന്നു സംഭവം. ഷയാസിന്റെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന വിദേശ വനിതയെ പീഡിപ്പിച്ചെന്നാണ് കേസ്.
മസാജ് ചെയ്തുനല്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ആലപ്പുഴ സൗത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.