സ​ർ​ക്കാ​റി​െൻറ മു​ഖം വി​കൃ​ത​മാ​ക്കി വീ​ണ്ടും ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​

തിരുവനന്തപുരം: സർക്കാറി​െൻറ മുഖം വീണ്ടും വികൃതമാക്കി മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ്. നക്സലൈറ്റ് വർഗീസ്  കൊടുംകുറ്റവാളിയും കൊലപാതക-കവർച്ചക്കേസുകളിൽ പ്രതിയുമാെണന്ന് ൈഹകോടതിയിൽ നൽകിയ സത്യവാങ്മൂലം, നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി കുപ്പു ദേവരാജി​െൻറ സഹോദരനെ കൈേയറ്റം ചെയ്യാൻ ശ്രമിച്ചത് വർഗീയസംഘട്ടനം ഭയന്നാണെന്ന് ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ട് എന്നിവയാണ് പുതിയവിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. എൽ.ഡി.എഫ് സർക്കാറി​െൻറ 10 മാസത്തെ ഭരണം വിലയിരുത്താൻ ചേർന്ന സി.പി.എം നേതൃയോഗങ്ങളിൽ പൊലീസിനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നതിനിടെയാണ് ആഭ്യന്തരവകുപ്പി​െൻറ നടപടി. അധികാരത്തിലേറിയതുമുതൽ സർക്കാറി​െൻറയും മുന്നണിയുടെയും പ്രതിച്ഛായക്കുമേൽ കരിനിഴൽ പരത്തിയത് ആഭ്യന്തരവകുപ്പായിരുന്നു. 

യു.ഡി.എഫ് സർക്കാറി​െൻറ കാലത്തുണ്ടായ പ്രമാദകേസുകളിലെ അന്വേഷണവീഴ്ചകളും കസ്റ്റഡിമരണവും ആയിരുന്നു നിയമസഭതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി​െൻറ തുറുപ്പുശീട്ട്. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും കാനം രാജേന്ദ്രനും അടക്കമുള്ള ഇടതുനേതാക്കൾ സംസ്ഥാനത്താകെ  ഇത് ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ, എൽ.ഡി.എഫ് അധികാരത്തിലെത്തിയശേഷം പൊലീസുമായി ബന്ധപ്പെട്ടുണ്ടായ തുടർച്ചയായ വീഴ്ചകൾ മുന്നണിയുടെ മുഖം വികൃതമാക്കുന്നതായി. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പി​െൻറ ചുമതല വഹിക്കുേമ്പാഴാണ് ഇവയെല്ലാമെന്നത് സർക്കാറി​െൻറയും എൽ.ഡി.എഫി​െൻറയും പ്രതിരോധത്തെയും ദുർബലമാക്കി.  

തുടർച്ചയായ കസ്റ്റഡിമരണങ്ങൾ, രണ്ട് മാവോവാദികളെ വെടിവെച്ചുകൊന്നത്, സ്ത്രീപീഡനക്കേസുകൾ അന്വേഷിക്കുന്നതിലും കേസെടുക്കുന്നതിലും ഉണ്ടാകുന്ന വീഴ്ച, സദാചാരപൊലീസിങ്ങിലെ പൊലീസിൻറ നിലപാടുകൾ, രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർെക്കതിരെയടക്കം കാപ്പ ചുമത്തൽ തുടങ്ങിയ സംഭവങ്ങൾ ഇക്കാലയളവിൽ അരങ്ങേറി. പ്രതിപക്ഷത്തിനേക്കാേളറെ ഭരണപക്ഷത്ത് നിന്ന് തന്നെ രൂക്ഷവിമർശനങ്ങൾ ഇവക്കെതിരെ ഉയരുകയും ചെയ്തു. മുന്നണിയിലും സി.പി.എമ്മിനുള്ളിൽ തന്നെയും വിമർശനങ്ങൾ ഉയർന്നിട്ടും ആഭ്യന്തരവകുപ്പ് കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങുന്നതിൽ നേതൃത്വത്തിനുതന്നെ കടുത്ത ആശങ്കയുണ്ട്. 

വർഗീസിനെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ചത്  എൽ.ഡി.എഫി​െൻറയും സി.പി.എമ്മി​െൻറയും മുൻ നയനിലപാടിന് കടകവിരുദ്ധമാണ്. വർഗീസിനെ കൊലപ്പെടുത്തിയതാണെന്ന രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിൽ മുൻ െഎ.ജി ലക്ഷ്മണയെ ശിക്ഷിച്ചശേഷമാണ് പൊലീസ്ഭാഷ്യം അതേപടി കോടതിയിൽ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിൽ നിയന്ത്രണമില്ലാത്തതി​െൻറ ഉദാഹരണമായി സി.പി.എം നേതാക്കൾ തന്നെ ഇതിനെ ചൂണ്ടിക്കാണിക്കുന്നു. മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ എടുത്ത വിവാദനിലപാടിനെക്കാൾ പരിഹാസ്യമാണ് വർഗീയസംഘർഷം ഉണ്ടാകുമായിരുെന്നന്ന പൊലീസ്ഭാഷ്യമെന്നും ആക്ഷേപമുണ്ട്.

Tags:    
News Summary - home department issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.