ഹിന്ദു വനിതാ സംഘം അനധികൃതമായി കൈവശം വെച്ച ഭൂമി ഏറ്റെടുത്തു

തിരുവനന്തപുരം : ശാസ്തമംഗലം വില്ലേജില്‍ പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് ഹിന്ദു വനിതാ സംഘം അനധികൃതമായി കൈവശം വെച്ചിരുന്ന 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നിർദേശപ്രകാരം സബ് കലക്ടര്‍ അശ്വതി ശ്രീനിവാസ് ആണ് ഭൂമി ഒഴിപ്പിച്ച് ഏറ്റെടുത്തത്.

തിരുവനന്തപുരം മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഒഴിപ്പിച്ചത്. ഇന്ന് രാവിലെയോടെ ഉദ്യാഗസ്ഥര്‍ വഞ്ചിയൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലത്തെത്തി ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഏറെ നാളായി വിവാദത്തിലായിരുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. 

Tags:    
News Summary - Hindu women's group took possession of illegally occupied land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.