പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദു ഐക്യവേദി

അരൂർ :  അരൂരിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ഭൂമിയിൽ  പൊലീസ് സ്റ്റേഷൻ നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ    ഹിന്ദു ഐക്യവേദി വേദി  പ്രക്ഷോഭത്തിലേയ്ക്ക് . അരൂർ സെൻറ്.അഗസ്റ്റിൻസ് ഹ  യർസെക്കണ്ടറി സ്ക്കൂളിനോട് ചേർന്ന്  തെക്കുഭാഗത്ത് ദേശീയ പാതയോരത്തുള്ള 43 സെന്റ് ഭൂമിയിലാണ് അരൂർ പോലീസ് സ്റ്റേഷൻ നിർമ്മാണത്തിന് ഉദ്ദേശിക്കുന്നത്.

ദേവസ്വം വക സ്ഥലത്ത് പൊലീസ് സ്റ്റേഷൻ നിർമ്മിക്കുവാനുള്ള  സർക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ ഹിന്ദു ഐക്യവേദി ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുമെന്ന് സ്ഥലം സന്ദർശിച്ച  സംസ്ഥാന ജനറൽ സെക്രട്ടറി  ബിന്ദു പറഞ്ഞു. അരൂരിലെ സ്ഥലം സന്ദർശിക്കാൻ എത്തിയ  സംഘത്തിൽ  ഹിന്ദു ഐക്യവേദിയുടെ താലൂക്ക് പ്രസിഡന്റ് അഡ്വ: രാജേഷ് ,ബിജെപി ഒ .ബി സി. മോർച്ച  ജില്ലാ സെക്രട്ടറി അനി പോളാട്ട് , ഒ .ബി സി. മോർച്ച മണ്ഡലം സെകട്ടറി സുരഭി, ആർഎസ്എസ് ഖണ്ഡകാര്യവാഹക് അജിത്ത് ബിജെപി ഭാരവാഹികളായ  മധു ചക്കനാട്ട്,   സി. പി . അജിത് കുമാർ ,മോഹനൻ , പിവി അജിത്ത് എന്നിവർ ഉണ്ടായിരുന്നു.  

ജില്ലാ കളക്ടർക്ക്  പരാതി സമർപ്പിച്ച ശേഷം  തുടർനടപടികൾ  ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടിലേക്ക് കടക്കുമെന്ന് നേതാക്കൾ പറഞ്ഞു. ചിത്രം ദേവസത്തിന്റെ സ്ഥലം സന്ദർശിക്കാൻ എത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾ .

Tags:    
News Summary - Hindu Aikkavedi against police station Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.