പുറം വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറവ്; ജലവൈദ്യുതി ഉല്‍പാദനം കുത്തനെ കൂട്ടി

കൊച്ചി: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്കിടെ ഇരുട്ടടിയായി പുറം വൈദ്യുതി ലഭ്യതയില്‍ 200 മെഗാവാട്ടിന്‍െറ കുറവ്.  പുറം വൈദ്യുതി പെട്ടെന്ന് കുറഞ്ഞതോടെ ശനിയാഴ്ച മുതല്‍ ജലവൈദ്യുതി ഉല്‍പാദനം ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. 

പശ്ചിമബംഗാളില്‍ പ്രവര്‍ത്തിക്കുന്ന ദാമോദര്‍ വാലി കോര്‍പറേഷന്‍െറ ഉല്‍പാദനകേന്ദ്രത്തില്‍ ജനറേറ്ററുകള്‍ തകരാറിലായതും കേരളം വൈദ്യുതി വാങ്ങുന്ന മധ്യപ്രദേശിലെ ജബ്വ പവര്‍ സ്റ്റേഷനില്‍ തകരാറുണ്ടായതുമാണ് ഒറ്റയടിക്ക് 200 മെഗാവാട്ടിന്‍െറ കുറവിന് കാരണമായത്. 
വൈദ്യുതി ലഭ്യത പുന$സ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് വന്നതോടെയാണ് പവര്‍കട്ട് ഒഴിവാക്കാന്‍ ഡാമുകളിലെ കരുതല്‍ ജലം ഉപയോഗിച്ച് തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.  

4.5 മെഗാവാട്ട് ആയിരുന്ന ശരാശരി ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 10.4 ആയാണ് രണ്ടുദിവസമായി വര്‍ധിപ്പിച്ചത്. ഞായറാഴ്ച ഇത് 7. 859 ആയി. പ്രവര്‍ത്തിദിവസങ്ങളില്‍ ഇനിയും വര്‍ധിക്കും. 

പത്ത് ദിവസത്തിനകം തകരാര്‍ പരിഹരിച്ച് പുറം വൈദ്യുതി വീണ്ടും ലഭിച്ചുതുടങ്ങുമെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന.
ഇതുണ്ടായാല്‍തന്നെ, കരുതല്‍ ജലത്തില്‍ വലിയ കുറവ് സംഭവിക്കുന്നത് ഊര്‍ജ പ്രതിസന്ധി കൂടുതല്‍ ആഴമേറിയതാക്കും. മഴ നീണ്ടുപോയാലുണ്ടാകുന്ന പ്രതിസന്ധിയും ആശങ്ക ഉളവാക്കുന്നതാണ്. 

അതിനിടെ, ദിനേനയെന്നോണം വൈദ്യുതി ഉപഭോഗം കൂടുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 64 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തിപ്പോള്‍ ശരാശരി വൈദ്യുതി ഉപഭോഗം. ഈ വര്‍ഷം ചൂട് കൂടുതലായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കൂടുന്നതോടെ വൈദ്യുതി ഉപഭോഗവും കുതിച്ചുയരും. 

Tags:    
News Summary - Hike in electicity production in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.