കോഴിക്കോട്: കർക്കടകത്തിെൻറ വരവറിയിച്ച് ജില്ലയിൽ കനത്ത മഴ. നഗരത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ രണ്ടു മണിക്കൂറാണ് ശക്തമായ മഴ നീണ്ടു നിന്നത്. ഈ സീസണിൽ ജില്ലയിൽ കഴിഞ്ഞ തവണത്തേക്കാൾ 12 ശതമാനം കൂടുതലാണ് ഇത്തവണത്തെ മഴയെന്ന് കലാവസ്ഥ വകുപ്പ് പറയുന്നു.
ജൂൺ ഒന്ന് മുതൽ ജൂലൈ 15 വരെ 1503.5 മില്ലീ മീറ്ററായിരുന്നു മഴ. 1336.5 മില്ലീമീറ്ററാണ് ഈ ഒന്നര മാസം സാധാരണയായി ലഭിക്കുന്നത്. കഴിഞ്ഞ സീസണുമായി താരമ്യപ്പെടുത്തുേമ്പാൾ കഴിഞ്ഞ ആഴ്ച മഴ കുറവായിരുന്നു. മുൻ കാലങ്ങളിൽ ലഭിച്ചതിനേക്കാൾ 76 ശതമാനം കുറവ് മഴയാണ് കഴിഞ്ഞ ആഴ്ച കിട്ടിയത്.
ജൂലൈ ഒമ്പത് മുതൽ 15 വരെയുള്ള ആഴ്ചയിൽ 52.2 മില്ലീമീറ്റർ മഴയാണ് പെയ്തത്. 202.1 മില്ലീമീറ്ററായിരുന്നു വേണ്ടിയിരുന്നത്.വെള്ളിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മരം വീണു വൈദ്യുതിയും ഗതാഗതവും മുടങ്ങി. സൗത്ത് ബീച്ച്, മീഞ്ചന്ത ബൈപാസ്, മാങ്കാവ്, പന്തീരങ്കാവ്, കുടൽനടക്കാവ്, രാമനാട്ടുകര ജങ്ഷൻ, ഫറോക്ക് പേട്ട, ബേപ്പൂർ എന്നിവിടങ്ങളിലാണ് മരം വീണത്. എല്ലായിടത്തും മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു.
മീഞ്ചന്ത ഫയർസ്റ്റേഷന് കീഴിൽ ഏഴിടങ്ങളിലാണ് മരം വീണത്. രാവിലെ എട്ടു മുതൽ ആരംഭിച്ച മരം നീക്കം ചെയ്യൽ ഉച്ചക്ക് 12 ഓടെയാണ് അവസാനിച്ചതെന്ന് ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു. ചെറൂട്ടി റോഡ് കാനറ ബാങ്കിെൻറ മേൽക്കൂര കാറ്റിൽ പറന്നുപോയി. ബീച്ച് ഫയർ ഫോഴ്സ് ഒരു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് മേൽക്കൂര താഴെയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.