തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക സ്ഥലംമാറ്റ നടപടി അട്ടിമറിക്കാൻ ആസൂത്രിത നീക്കം. എന്തുവിലകൊടുത്തും ഇൗ വർഷത്തെ ട്രാൻസ്ഫർ നടപടികൾ അനുവദിക്കില്ലെന്ന നിലപാടിലാണ് ഒരു സംഘം അധ്യാപകർ. ഇൗ വർഷം ഹയർ സെക്കൻഡറി സ്ഥലംമാറ്റ നടപടികൾ നടത്താമെന്ന് വ്യാമോഹിക്കേണ്ടെന്നും സമ്മതിക്കില്ലെന്നും പറഞ്ഞ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്ക് ഉൗമക്കത്തുകളും അജ്ഞാതരുടെ ഫോൺവിളികളും പ്രവഹിക്കുകയാണ്. എന്നാൽ, കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ മുമ്പാകെയുള്ള കേസ് ഇൗ മാസം 20ന് പരിഗണിച്ചുകഴിഞ്ഞാൽ വൈകാതെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്ന നിലപാടിലാണ് ഡയറക്ടറേറ്റ്.
തലസ്ഥാനത്ത് കേന്ദ്രീകരിക്കുന്ന ഏതാനും അധ്യാപകരാണ് മറ്റു ചിലരെ ചേർത്ത് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിൽ കേസ് നടത്തുന്നതും. എൻ.െഎ.സി തയാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒാൺലൈൻ രീതിയിൽ നടപ്പാക്കുന്ന സ്ഥലംമാറ്റ നടപടിക്കെതിരായ പരാതികളിൽ മിക്കതും സൗകര്യപ്രദമായ സ്കൂളിൽ ലഭിച്ചില്ലെന്നതാണ്. ട്രാൻസ്ഫറിനുള്ള കരട് പട്ടിക രണ്ടു തവണയായാണ് പ്രസിദ്ധീകരിച്ചത്. ആദ്യതവണ പരാതികൾ ക്ഷണിച്ചപ്പോൾ രണ്ടായിരത്തോളം എണ്ണമാണ് ലഭിച്ചത്.
ഇതിൽ വാസ്തവമായ പരാതികൾ പരിഗണിക്കുകയും അവ പരിഹരിച്ച് രണ്ടാമത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തെന്നും ഡയറക്ടറേറ്റ് പറയുന്നു. രണ്ടാമെത്ത കരട് പട്ടികയിലും പരാതികൾ ഉണ്ടെങ്കിൽ നവംബർ അഞ്ചുവരെ അയക്കാമായിരുന്നു. ഇതു രണ്ടു ദിവസം കൂടി നീട്ടി നൽകാനും ആലോചനയുണ്ട്. ഇൗ പരാതികൾ കൂടി പരിശോധിച്ച ശേഷമാണ് അന്തിമ സ്ഥലംമാറ്റ പട്ടിക പ്രസിദ്ധീകരിക്കുക. റവന്യൂ ജില്ലക്ക് പകരം വിദ്യാഭ്യാസ ജില്ല പരിഗണിച്ച് സ്ഥലംമാറ്റം നടത്താനുള്ള മാനദണ്ഡം കൊണ്ടുവന്നതിനെയാണ് ചിലർ വിമർശിക്കുന്നത്.
ചില അധ്യാപക സംഘടനാ നേതാക്കളെ വർഷങ്ങളോളം ജോലി ചെയ്ത മാതൃജില്ലയിൽനിന്ന് ട്രാൻസ്ഫർ ചെയ്തതും പട്ടികക്കെതിരായ എതിർപ്പിനിടയാക്കിയിട്ടുണ്ട്. സെക്രേട്ടറിയറ്റ് ജീവനക്കാരുടെ ഭാര്യമാരിൽ പലർക്കും ഇത്തവണത്തെ ഹയർ സെക്കൻഡറി ട്രാൻസ്ഫറിലൂടെ തിരുവനന്തപുരം ജില്ലക്ക് പുറത്തുപോകേണ്ടിയും വരും. വർഷങ്ങളായി അധ്യാപകർ പോകാൻ വിസമ്മതിക്കുന്ന മലയോര മേഖലയിലെ സ്കൂളുകളിലേക്കും ഇത്തവണ അധ്യാപകരെ ട്രാൻസ്ഫറിലൂടെ നിയമിക്കുന്നുണ്ട്. മറയൂർ, ഷോളയൂർ, ബെയ്സൺവാലി തുടങ്ങിയിടങ്ങളിലെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് ഇത്തവണ അധ്യാപകരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വർഷങ്ങളായി ഇവിടങ്ങളിൽ താൽക്കാലികക്കാരെ നിയമിച്ചാണ് അധ്യയനം നടത്തുന്നത്. ഇത്തവണത്തെ ട്രാൻസ്ഫർ പട്ടികയിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നുവെന്ന് പരാതിക്കാർക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഹയർ സെക്കൻഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന േഡാ.പി.പി പ്രകാശൻ പറഞ്ഞു. യഥാർഥ പരാതികൾ പരിഗണിച്ച് തീർത്തും സുതാര്യമായാണ് നടപടികൾ പൂർത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.