കോടതിയെ കബളിപ്പിച്ചാണ്​ ഇബ്രാഹിംകുഞ്ഞ്​ ജാമ്യം നേടിയതെന്ന്​ സംശയിക്കുന്നതായി കോടതി

കൊച്ചി: ജാമ്യം നേടാൻ മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈകോടതി. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു വി.കെ. ഇബ്രാഹിംകുഞ്ഞ്​ ജാമ്യം നേടിയിരുന്നത്​. എന്നാൽ ഗുരുതര അസുഖം എന്നു പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ കണ്ടതായി ​കോടതി പറഞ്ഞു. കോടതിയുടെ നിലപാട്​ പ്രതികൂലമായതോടെ ഇളവ് ആവശ്യപ്പെട്ട് നൽകിയ ഹരജി ഇബ്രാഹിം കുഞ്ഞ് പിൻവലിച്ചു.

ഹരജി പരിഗണിക്കവേ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്ന് സർക്കാർ ആവശ്യപെട്ടു. പാലാരിവട്ടം പാലം അഴിമതി കേസിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസിൽ ആരോപണ വിധേയനാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം.

എറണാകുളം ജില്ല വിട്ട് പോകരുതെന്ന വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഹരജി. വിവിധ പള്ളികളിൽ പ്രാർഥന നടത്താൻ യാത്രക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം.

Tags:    
News Summary - Highcourt suspects that V. K. Ebrahimkunju defrauding the court For Getting Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.