നടിയെ ആക്രമിച്ച കേസ്: അഭിഭാഷകന്‍റെ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ അഭിഭാഷകൻ രാജു ജോസഫിന്‍റെ വിടുതൽ ഹരജിയിൽ ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. 

പ്രതിയായ സുനിൽ കുമാറിന് നിയമ സഹായം നൽകുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് രാജു ജോസഫിന്‍റെ വാദം. നേരത്തെ ഇതേ ആവശ്യവുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളിയിരുന്നു. 

അഭിഭാഷകന്‍റെ അധികാരത്തിനപ്പുറത്ത് പ്രതികൾ ഇടപെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മുഖ്യപ്രതിയെ ഒളിപ്പിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 

അതേസമയം, അന്വേഷണ സംഘത്തിന് നൽകിയ കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി പൾസർ സുനി
കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കും.  

Tags:    
News Summary - Highcourt sought reply to Kerala Goverment on Actress Attack case-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.