തൃശൂർ: കൈയിൽ കൊണ്ടുനടക്കാവുന്ന ചെറിയ ഉപകരണം. അതിൽ കോവിഡ് രോഗിയുടെ രക്തസാമ്പിളോ തൊണ്ടയിലേ സ്രവമോ വെച്ചാൽ ചെറുശബ്ദം, അല്ലെങ്കിൽ ചുവന്ന പ്രകാശം. കുറഞ്ഞ ചെലവിൽ നിമിഷങ്ങൾക്കകം രോഗികളെ തിരിച്ചറിയാവുന്ന ഉപകരണം വികസിപ്പിക്കാനുള്ള അനുമതി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാറിെൻറ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ തൃശൂരിലെ സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്).
തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോ ടെക്നോളജിയുമായി സഹകരിച്ച് വികസിപ്പിക്കുന്ന ‘ബയോ സെൻസറി’ൽ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ വളരെ പെെട്ടന്ന് കോവിഡ് പരിശോധനക്ക് വിധേയമാക്കാം. കോവിഡിനെ ചെറുക്കാനുള്ള പദ്ധതികൾ സംബന്ധിച്ച് ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലെ ‘വിജ്ഞാൻ പ്രസാർ’ കഴിഞ്ഞദിവസം പുറത്തിറക്കിയ ജേണലിൽ ഈ പരീക്ഷണക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാമൂഹിക വ്യാപന ഘട്ടത്തിൽ കോവിഡ് വൈറസിനെ നിരീക്ഷിക്കാനുള്ള ആൻറിബോഡി-ആൻറിജൻ പരിശോധനയാണ് സി-മെറ്റിെൻറ ശാസ്ത്ര സാങ്കേതിക മികവിൽ ബയോ സെൻസർ (പ്ലാസ്മോണിക് പോർട്ടബ്ൾ സെൻസർ) എന്ന ആശയത്തിലെത്തിയത്. പി.സി.ആർ (പോളിമർ ചെയിൻ റിയാക്ഷൻ) വഴിയുള്ള കോവിഡ് പരിശോധന ഫലത്തിന് മണിക്കൂറുകൾ കാത്തിരിക്കേണ്ടിടത്ത് ഈ ഉപകരണത്തിലൂടെ സെക്കൻഡുകൾക്കകം ഫലം ലഭ്യമാകും. രക്ത പരിശോധനയാണെങ്കിൽ കോവിഡ് വൈറസിെൻറ ആൻറിജൻ ഘടകവും സ്രവപരിശോധനയാണെങ്കിൽ ആൻറിബോഡിയുമാണ് ഉപയോഗിക്കുക.
ഉടൻ പ്രതിപ്രവർത്തിക്കുന്ന എതിർഘടകങ്ങളാണിവ. പ്രതിപ്രവർത്തനം കഴിഞ്ഞാൽ പോസിറ്റിവ് സാധ്യതയറിയിക്കാൻ സെൻസർ ശബ്ദം മുഴക്കും. കോവിഡ് വൈറസിെൻറ ആൻറിജൻ-ആൻറിബോഡി ഘടകങ്ങളെ സി-മെറ്റിെൻറ പരീക്ഷണത്തിൽ വികസിപ്പിച്ച സെൻസറുമായി സംയോജിപ്പിച്ച കാട്രിഡ്ജുകളാണ് ഉപകരണത്തിെൻറ പ്രധാന ഭാഗം. തൃശൂർ മെഡിക്കൽ കോളജും പരീക്ഷണത്തിൽ പങ്കാളിയാണ്.
ഭക്ഷണപദാർഥങ്ങൾ പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയകളെ കണ്ടെത്താൻ ചെലവ് കുറഞ്ഞ, കൈയിൽ കൊണ്ടുനടക്കാവുന്ന ബയോസെൻസർ വികസിപ്പിക്കുന്ന സി-മെറ്റിെൻറ പരീക്ഷണം അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് കോവിഡ് പരീക്ഷണങ്ങൾക്ക് ഇതേ ആശയം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതെന്ന് പദ്ധതിക്ക് നേതൃത്വം നൽകിയ സി-മെറ്റിലെ ശാസ്ത്രജ്ഞൻ എസ്.എൻ. പോറ്റി ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച നിർദേശം കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.