കൊച്ചി: കണ്ണൂർ അരീക്കൽ അശോകൻ വധക്കേസിെൻറ അപ്പീൽ പരിഗണിക്കവെ വിചാരണക്കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് നടത്തിയ പരാമർശം വിചാരണക്കോടതി ജഡ്ജിയുടെ സർവിസിനെ ബാധിക്കില്ലെന്ന് ഹൈകോടതി. പ്രതികൂല പരാമർശം നീക്കാൻ ജഡ്ജി ഇ. ബൈജു നൽകിയ ഹരജിയിലാണ് അപ്പീൽ പരിഗണിച്ച അതേ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. അശോകൻ വധക്കേസിലെ നാല് പ്രതികൾക്ക് തലശ്ശേരി അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ഹൈകോടതി റദ്ദാക്കിയിരുന്നു. കേസ് ഡയറിയിലെ മൊഴികൾ വിചാരണ വേളയിൽ സാക്ഷികൾ മാറ്റിപ്പറഞ്ഞിട്ടും കോടതി കേസ് ഡയറിയിലെ മൊഴി പരിഗണിച്ചത് നിയമ വിരുദ്ധമാണെന്നും വിചാരണ നടത്തിയ മുതിർന്ന ജുഡീഷ്യൽ ഓഫിസറുടെ നടപടിയിൽ ആശങ്കയുണ്ടെന്നും ഹൈകോടതി പറഞ്ഞിരുന്നു.
ഈ പരാമർശങ്ങൾ കരിയറിനെ ബാധിക്കുമെന്നതിനാൽ വിധിന്യായത്തിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടാണ് കേരള അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ രജിസ്ട്രാറായ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. വിചാരണയിലെ അപാകത ചൂണ്ടിക്കാട്ടാനാണ് പരാമർശം നടത്തിയതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന പരാമർശം നടത്തിയിട്ടില്ല. ജുഡീഷ്യൽ ഓഫിസർമാരെ ക്രിമിനൽ കേസിെൻറ വിചാരണയെക്കുറിച്ച് ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. വിധിന്യായത്തിെൻറ പകർപ്പ് ജുഡീഷ്യൽ ഓഫിസർക്ക് നൽകാൻ നിർദേശിച്ചതും മാർഗനിർദേശമെന്ന നിലക്ക് ഉപയോഗിക്കാനാണെന്നും ഹരജി തീർപ്പാക്കി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.