കൊച്ചി: ടെലിഗ്രാം മൊബൈൽ ആപ്പ് രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. ഇൻറർനെറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗികചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും ഇതു തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമ വിദ്യാർഥിനി അഥീന സോളമൻ നൽകിയ ഹരജിയിലാണ് ഉത്തരവ്.
2013ൽ റഷ്യയിൽ സെക്യൂരിറ്റി ഏജൻസികൾക്ക് പിടികൂടാനാവാത്ത തരത്തിൽ ആശയവിനിമയം നടത്താൻ തുടങ്ങിയ മൊബൈൽ ആപ്പ് ഇന്ത്യയിൽ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്. വെള്ളിയാഴ്ച ഹരജി പരിഗണിക്കവേ, സമാനവിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.