എം.​എം. അ​ക്​​ബ​റിനെതിരായ രണ്ട്​ കേസുകളിലെ നടപടികൾക്ക്​​ ഹൈകോടതി സ്​റ്റേ

​െകാച്ചി: മ​​ത​​സ്പ​​ർ​​ധ​​ക്ക്​ കാ​​ര​​ണ​​മാ​​കു​​ന്ന പു​​സ്ത​​കം കൊ​ച്ചി​യി​ലെ പീ​സ്​ സ്കൂ​​ളി​​ൽ പ​​ഠിപ്പിച്ചെ​ന്ന കേ​സി​ൽ സ്​​കൂ​ൾ എം.​ഡി എം.​എം. അ​ക്​​ബ​റിനെതിരായ രണ്ട്​ കേസുകളിലെ തുടർ നടപടികൾ ഹൈകോടതി സ്​റ്റേ ചെയ്​തു.

ഒരേ കുറ്റകൃത്യം ആരോപിച്ച്​ എറണാകുളത്തെ പാലാരിവട്ടം, കൊല്ലത്തെ കൊട്ടിയം, തൃശൂരിലെ കാട്ടൂർ എന്നീ പൊലീസ്​ സ്​റ്റേഷനുകളിൽ നിലവിലുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിലാണ്​ ഉത്തരവ്​. കാട്ടൂർ, കൊട്ടിയം സ്​റ്റേഷനുകളിൽ ​രജിസ്​റ്റർ ചെയ്​ത എഫ്​.​െഎ.ആറിലെ തുടർ നടപടികളാണ്​ സ്​റ്റേ ചെയ്​തത്​. ഹരജിയിൽ സർക്കാറി​​​െൻറ വിശദീകരണം തേടിയ കോടതി കേസ്​ വീണ്ടും മാർച്ച്​ 15ന്​ പരിഗണിക്കും.

പാലാരിവട്ടത്തെ കേസിൽ അറസ്​റ്റ്​ ചെയ്​തശേഷം മറ്റ്​ രണ്ട്​ കേസിൽ കൂടി ​പൊലീസ്​ കസ്​റ്റഡിയും റിമാൻഡും ആവശ്യപ്പെടുകയാണ്​. പീസ്​ എജുക്കേഷൻ ഫൗണ്ടേഷൻ എം.ഡി എന്ന നിലയിൽ മുംബൈയിലെ ബുറൂജ്​ പബ്ലിക്കേഷൻസ്​ പുറത്തിറക്കിയ പുസ്​തകം ​തെരഞ്ഞെടുത്തതി​​​െൻറ പേരിൽ സമാനമായ ഒന്നിലേറെ എഫ്.​െഎ.ആറും അന്വേഷണവും സാധ്യമല്ല.

ഒരേ ആരോപണത്തിൽ അറസ്​റ്റും തുടർ നടപടികളും ആവർത്തിക്കുന്നത്​ നിയമവിരുദ്ധമായതിനാൽ കേസുകൾ റദ്ദാക്കണം. മതസ്​പർധ വളർത്താനുള്ള നടപടികളൊന്നും ഹരജിക്കാരനിൽ നിന്നുണ്ടായിട്ടി​ല്ലാത്തതിനാൽ ഇൗ ആരോപണം നിലനിൽക്കുന്നതല്ല. സമാന ആരോപണത്തിൽ നിലവിലുള്ള രണ്ട്​ കേസുകളിലെ തുടർ നടപടികൾ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - High Court Stayed FIR's Against Pees International School -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.