പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ്; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: തിരികെയെത്തുന്ന പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംഭവത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈകോടതി. വന്ദേഭാരത് മിഷനിൽ തിരികെയെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണോയെന്നതിൽ കേന്ദ്രം മറുപടി നൽകണം. ഹരജി വീണ്ടും പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. 

ഹരജിയിൽ സംസ്ഥാന സർക്കാർ വാദം പൂർത്തിയാക്കിയിരുന്നു. 

പ്രവാസികളെ അന്തർ സംസ്ഥാന തൊഴിലാളികളെ പോലെ കാണാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്ന സുരക്ഷ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി തയാറാക്കിയ ഉത്തരവിലാണ് പറയുന്നത്. 

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റീന്‍ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായപ്പോള്‍ ഇതിനെതിരെ പ്രവാസി സംഘടനാ പ്രതിനിധികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. പ്രവാസികളെ അതിഥി തൊഴിലാളികളെ പോലെ പരിഗണിക്കാന്‍ കഴിയില്ലേ എന്ന് കോടതി ചോദിച്ചിരുന്നു. അതിന് ഹൈകോടതിയിൽ മറുപടി നല്‍കാന്‍ തയാറാക്കിയ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.

Tags:    
News Summary - high court seeks centres opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.