നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിന്‍റെ സ്റ്റേ നീക്കി ഹൈകോടതി; തെറ്റായ വിവരം നൽകിയെന്ന് പരാതിക്കാരി

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസിന്‍റെ സ്റ്റേ ഹൈകോടതി നീക്കി. സ്റ്റേ അനുവദിച്ചത് തെറ്റായ വിവരം നൽകിയാണെന്ന് പരാതിക്കാരി കോടതിയിൽ വ്യക്തമാക്കി. കേസ് ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു നൽകിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. പിന്നാലെ വിഷയം ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈകോടതി കേസിലെ സ്‌റ്റേ നീക്കുകയായിരുന്നു.

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരായിരുന്നു ഉണ്ണി മുകുന്ദന് വേണ്ടി കോടതിയിൽ ഹാജരായത്. കേസിലെ പരാതിക്കാരിയുമായി ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച്‌ സൈബി ജോസ് നൽകിയ രേഖ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സ്‌റ്റേ റദ്ദാക്കിയത്. ഒത്തുതീർപ്പ് കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നാണ് പരാതിക്കാരി അറിയിച്ചിരിക്കുന്നത്.

ഇതോടെ വ്യാജരേഖ ചമക്കൽ, കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്നിവ ഉണ്ടായെന്ന് നിരീക്ഷിച്ച കോടതി ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ ഉത്തരം പറഞ്ഞേ മതിയാകൂവെന്ന് വ്യക്തമാക്കി. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ നടന് നിർദേശം നൽകുകയും ചെയ്തു. ഹരജി പരിഗണിക്കുന്നതിന് 17ലേക്ക് മാറ്റിവെച്ചു.

Tags:    
News Summary - High Court lifted the stay of molestation case against actor Unni Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.