കൊച്ചി: ഹൈകോടതി ജഡ്‌ജി ജസ്റ്റിസ് എ. ബദറുദീന്റെ കളമശേരി പത്തടിപ്പാലത്തുള്ള വീട്ടിൽ മോഷണം. ആറ് പവൻ സ്വർണം ഉൾപ്പെടെ നഷ്ടപ്പെട്ടതായി ജഡ്ജി പൊലീസിൽ പരാതി നൽകി. വീട്ടിലെ കിടപ്പു മുറിയിൽനിന്ന് തിങ്കളാഴ്ചയാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മോഷണം തന്നെയെന്ന് സ്ഥിരീകരിച്ചെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും കളമശേരി പൊലീസ് അറിയിച്ചു.
സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടിൽ നടന്ന മോഷണം വ്യക്തമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് സംശയിക്കുന്നു. എളുപ്പത്തിൽ പുരയിടത്തിലേക്ക് കടക്കാനാകില്ല. വീടിനെ കുറിച്ച് കൃത്യമായ ധാരണയുള്ള ആരെങ്കിലുമാകാം മോഷണത്തിനു പിന്നിലെന്നും സംശയിക്കുന്നു. വീട്ടിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച ശേഷമാകും വിശദമായ അന്വേഷണത്തിലേക്ക് കടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.