ആൻ മരിയ

ആൻ മരിയക്ക് നാലാം വട്ടവും ‘ട്രിപ്പിൾ'

തൃശൂർ: തൊട്ടതെല്ലാം പൊന്നാക്കി നാലാം തവണയും മൂന്നെണ്ണത്തിൽ എ ഗ്രേഡ് ലഭിച്ചതിന്‍റെ ത്രില്ലിലാണ് ആൻമരിയ. എച്ച്.എസ്.എസ് വിഭാഗത്തിൽ മലയാളം പ്രസംഗത്തിലും ഉപന്യാസ മത്സരത്തിലും ആൻമരിയ നയിച്ച ദേശഭക്തി ഗാനത്തിനുമാണ് നേട്ടം.

പാലേമാട് എസ്.വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥിനിയാണ്. ഭരണഭാഷ മലയാളം ആകുമ്പോൾ എന്നുള്ളതായിരുന്നു പ്രസംഗ വിഷയം. ആംഗലേയ ഭാഷകളുടെ സ്വാധീനം ഭാഷയിൽ ഉണ്ടാകുന്ന മൂല്യച്യുതികളെയും ഭരണഭാഷയാകുമ്പോൾ സാങ്കേതിക പദങ്ങളിൽ ഉണ്ടായേക്കാവുന്ന അവ്യക്തതയെക്കുറിച്ചുമായിരുന്നു ആൻ പ്രസംഗിച്ചത്.

കേരളീയ നവോത്ഥാനവും മാനവികതയുമായിരുന്നു ഉപന്യാസ വിഷയം. ദേശഭക്തിഗാനത്തിൽ ആൻ മരിയക്കൊപ്പം അജിൻ, ദേവനന്ദ, മീര എസ്. നായർ, നിരജ്ഞന ദാസ്, ഫെൻഷ ഡെയ്സൺ, അലീന, അഹമ്മദ് അൻഷിഫ് എന്നിവരാണ് പങ്കെടുത്തത്. സ്കൂൾ കലോത്സവ വേദികൾക്ക് ഗുഡ് ബൈ പറത്താണ് ആനിന്‍റെ മടക്കം.

Tags:    
News Summary - Ann Maria wins 'triple' for the fourth time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.