കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർഥികളെ നേരിൽ കണ്ട് നിർദേശങ്ങൾ സ്വീകരിക്കാൻ ഒരുങ്ങി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ജെൻസി കണക്ട് യാത്ര ജനുവരി 20 ന് കാസർകോട് നിന്നാരംഭിക്കും.
പുതു തലമുറയുടെ കാഴ്ച്ചപ്പാടുകളും ലഭ്യമാകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള സമഗ്രമായ ഒരു വികസന രേഖ 'സ്റ്റുഡൻസ് മാനിഫെസ്റ്റോ' തയാറാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.
ജനുവരി 20 ന് കാസർകോട് നിന്നാരംഭിച്ച് 28ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയിൽ എൽ.എഡി.എഫ് ഭരണത്തിൽ പൊതു വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും നേരിട്ട നിലവാര തകർച്ച തുറന്നു കാട്ടുന്ന സംവാദ സദസുകൾ സെമിനാറുകൾ എന്നിവയും സംഘടിപ്പിക്കും.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എം.ജെ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവർ വൈസ് ക്യാപ്റ്റൻമാരായും സംസ്ഥാന ജന.സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സ്ഥിരാംഗങ്ങളായും യാത്രയുടെ ഭാഗമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.