ഗെയിൽ: കുറച്ചു പേർ ബുദ്ധിമുട്ടുകൾ  സഹിച്ചേ പറ്റൂവെന്ന് ഹൈകോടതി 

െകാച്ചി: ഗെയിൽ പോലുള്ള പൊതു നൻമ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കു​േമ്പാൾ കുറച്ചു പേർ ബുദ്ധിമുട്ടുകൾ സഹിച്ചേ പറ്റൂവെന്ന ഹൈകോടതിയുടെ മുൻ ഉത്തരവ് പുറത്ത്.  വിരമിച്ച ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഡിവിഷൻബെഞ്ച്​ ഇൗ വർഷം ഒാഗസ്​റ്റ്​ നാലിന്​ പുറപ്പെടുവിച്ച ഉത്തരവാണ്​ പുറത്ത്​ വന്നത്​.

അലൈൻമ​​െൻറ്​ എന്തായാലും പൊതുനൻമയുള്ള പദ്ധതികൾ നടപ്പാക്കിയേ പറ്റൂ. പൊതുജനത്തി​​​െൻറ അവകാശവും വ്യക്​തിഗത അവകാശവും തമ്മിൽ തുലനം ചെയ്യേണ്ട ഘട്ടത്തിൽ പൊതു ആവശ്യത്തിന്​ തന്നെയാണ്​ മുൻതൂക്കം. ഗെയിൽ നടപ്പാക്കുന്നത്​ അകാരണമായി ഏറെ വൈകിയ സാഹചര്യത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന തരത്തിൽ ഏതെങ്കിലും കോടതിയുടേയോ ​മറ്റേതെങ്കിലും അധികൃതരുടെയോ ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അതെല്ലാം നീക്കം ചെയ്യുന്നതായും ഡിവിഷൻബെഞ്ച്​ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

ഗെയിൽ പദ്ധതിയുടെ അലൈൻമെന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശികളായ രണ്ടു പേർ നൽകിയ ഹരജിയിലാണ് അന്ന് കോടതി ഉത്തരവിട്ടത്. ആദ്യത്തെ അലൈൻമെന്‍റ് മാറ്റിയത് തങ്ങൾക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. എന്നാൽ ആദ്യ അലൈൻമെന്‍റ് ജനവാസ കേന്ദ്രങ്ങളിലൂടെയായിരുന്നുവെന്നും പിന്നീട് പഞ്ചായത്ത് കൂടെ നിർദേശിച്ചതനുസരിച്ച് ജനവാസം കുറഞ്ഞ മേഖലയിലേക്ക് അലൈൻമെന്‍റ് മാറ്റിയതെന്ന ഗെയിലിന്‍റെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു. 

അതേസമയം, ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ക​ട​ൽ​ത്തീ​ര​ത്തു​കൂ​ടി ഗെ​യി​ല്‍ പൈ​പ്പി​ടു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ൻ ഹൈ​കോ​ട​തി​യെ അറിയിച്ചിരുന്നു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ സാ​ധ്യ​മെ​ങ്കി​ല്‍ അ​ലൈ​ന്‍മ​​​െൻറ്​ മാ​റ്റ​ണ​മെ​ന്നും വി​ദ​ഗ്​​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും​ റി​പ്പോ​ര്‍ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​തെ വാ​ത​ക പൈ​പ്പ്​​ ലൈ​ൻ സ്​​ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ഹ​രി​ത​സേ​ന സ​മ​ഗ്ര കാ​ര്‍ഷി​ക ഗ്രാ​മ​വി​ക​സ​ന സ​മി​തി​യു​ൾ​പ്പെ​ടെ ഹ​ര​ജി​ക​ൾ സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​ദ്ധ​തി​യു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക ക​മീ​ഷ​നെ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച​ത്. 

വാ​ല്‍വ് സ്​​േ​റ്റ​ഷ​നു​ക​ളാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ര്‍ക്ക് ന​ൽ​കു​ന്ന ന​ഷ്​​ട​പ​രി​ഹാ​രം പ​ര്യാ​പ്​​ത​മ​ല്ല. കു​റ​ഞ്ഞ ഭൂ​മി മാ​ത്ര​മു​ള്ള​വ​ര്‍ക്ക് ഈ ​ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക കൊ​ണ്ട് മ​റ്റൊ​രു ഭൂ​മി വാ​ങ്ങാ​നാ​വി​ല്ല. പൈ​പ്പു​ക​ൾ സ്​​ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്​ പ്ര​ധാ​ന​മാ​യും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. പാ​ര്‍പ്പി​ട​ങ്ങ​ളി​ല്‍നി​ന്ന് 15 മീ​റ്റ​ര്‍ അ​ക​ലം സ്​​ഥാ​പി​േ​ച്ച പൈ​പ്പി​ടാ​വൂ എ​ന്നാ​ണ്​ വ്യ​വ​സ്​​ഥ​യെ​ങ്കി​ലും പ​ല​യി​ട​ത്തും പാ​ലി​ച്ചി​ട്ടി​ല്ല. ന​ല്ല ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ക്ലാ​സ് മൂ​ന്നാ​യി പ​രി​ഗ​ണി​ച്ച്​​ പൈ​പ്പ്​​ലൈ​ൻ സ്​​ഥാ​പി​ക്കു​ന്നു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ ക​മീ​ഷ​ൻ, ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളെ ക്ലാ​സ്​ നാ​ലാ​ക്കി മാ​റ്റ​ണ​മെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - High Court On Gail Alignment-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.